'നെയ്മർ വിരമിച്ചു, അടുത്തത് സിപിഎമ്മിന്റെ വിടവാങ്ങൽ വാർത്തയായിരിക്കും'; പി കെ ശശി

ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് പാലക്കാട്ട് തുടക്കം; സിഎംപിയുമായി ചേർന്ന് പ്രവർത്തിക്കും, ലയന അഭ്യൂഹങ്ങൾക്ക് വിരാമം
DMF PK Sasi.
DMF PK Sasi
Edited By:
Updated on
1 min read

പാലക്കാട്: ഫുട്ബോൾ താരം നെയ്മർ വിരമിച്ച വാർത്ത പുറത്തുവന്നു കഴിഞ്ഞുവെന്നും സിപിഎമ്മിന്റെ വിടവാങ്ങലായിരിക്കും ഇനി വരാനിരിക്കുന്ന അടുത്ത വാർത്തയെന്നും മുൻ സിപിഎം നേതാവും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) കൺവീനറുമായ പി.കെ. ശശി. ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പാലക്കാട്ട് നടന്ന നയപ്രഖ്യാപന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

CP John
CP John

സിഎംപി നേതാവും ഗതാഗതമന്ത്രിയുമായ സിപി ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടികെ ഗോവിന്ദൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കൺവെൻഷന് മുന്നോടിയായി ഡിഎംഎഫ് സംസ്ഥാന വ്യാപകമായി തങ്ങളുടെ സംഘടന വിപുലീകരിക്കുമെന്നും പികെ ശശി അറിയിച്ചു.

DMF PK Sasi.
ബൂട്ടിട്ട് ചവിട്ടി കറക്കി, ചൂരല്‍ കൊണ്ട് കാലിലടിച്ചു, ഹൃദ്രോഗിയെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; വ്യാജപീഡന കേസിൽ പൊലീസിനെതിരെ പരാതിയുമായി യുവാവ്

സിഎംപിയുമായി ഒരുമിച്ച് സഹകരിച്ച് പ്രവർത്തിക്കാനാണ് ഡിഎംഎഫിന്റെ നിലവിലെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കുമെന്ന തരത്തിൽ ഉയർന്നുകേട്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

സിപിഎം നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് പികെ. ശശിയുടെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് രൂപീകരിച്ചത്.

യഥാർത്ഥ ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന ശക്തമായൊരു രാഷ്ട്രീയ ബദലാണ് ഡി.എം.എഫ് ലക്ഷ്യമിടുന്നത്. സി.പി.എമ്മിന്റെ തെറ്റായ നയങ്ങളിൽ മനംനൊന്ത് പാർട്ടിയിൽ നിന്ന് വിട്ടുപോന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം മുൻപും വ്യക്തമാക്കിയിരുന്നു.

DMF PK Sasi.
ഉത്പാദന തകർച്ചയും തൊഴിലാളിക്ഷാമവും; നിലനിൽപ്പ് ഭീഷണിയിൽ കേരളത്തിന്റെ 'കള്ള് തലസ്ഥാനം'
DMF PK Sasi.
മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു
DMF PK Sasi.
മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം
Summary

In a sharp attack on his former party, expelled CPM leader P.K. Sasi stated that following football star Neymar's retirement news, the next big news would be the farewell of the CPM from Kerala politics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com