സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ സുപ്രധാന റൂട്ടുകളില്‍ പോലും ആവശ്യത്തിന് ഓര്‍ഡിനറി സര്‍വീസുകളില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ksrtc bus - Number of ordinary buses is low; 'Priyadarshini' disappoints female passengers; Crisis at the beginning
ksrtc bus | സ്ത്രീ യാത്രക്കാരെ നിരാശരാക്കി 'പ്രിയദര്‍ശിനി'AI Generated
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് തിരിച്ചടി. കെഎസ്ആര്‍ടിസിയ്ക്ക് പല റൂട്ടുകളിലും ഓര്‍ഡിനറി സര്‍വീസില്ലാതിരുന്നതാണ് സ്ത്രീ യാത്രക്കാരെ നിരാശരാക്കിയത്.

ചില റൂട്ടുകളില്‍ ആവശ്യത്തിലധികം ഓര്‍ഡിനറി ബസ് സര്‍വീസുള്ളപ്പോള്‍ മറ്റു ചില റൂട്ടുകളില്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ സുപ്രധാന റൂട്ടുകളില്‍ പോലും ആവശ്യത്തിന് ഓര്‍ഡിനറി സര്‍വീസുകളില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

ksrtc bus - Number of ordinary buses is low; 'Priyadarshini' disappoints female passengers; Crisis at the beginning
ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

വരുമാനം പരമാവധി ഉയര്‍ത്താനായി നഗരത്തിലെ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ നേരത്തേ കൊണ്ടുവന്നിരുന്നു. എന്നാല്‍ സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിനൊപ്പം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്രമീകരിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ തിളക്കം മങ്ങാന്‍ കാരണമായത്.

യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ചതോടെ സിറ്റി സര്‍വീസുകളുടെ പുനര്‍വിന്യാസത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. 384 സിറ്റി ബസുകളില്‍ ഭൂരിഭാഗവും സിറ്റി ഡിപ്പോ കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. എ്ന്നാല്‍ ഡിപ്പോയിലെ 30 ഇലക്ട്രിക് ബസുകള്‍ പുനക്രമീകരിച്ചിരിക്കുകയാണ്. പരാതി ഒഴിവാക്കാന്‍ സിറ്റി ഫാസറ്റുകള്‍ ഓര്‍ഡിനറികളാക്കി മാറ്റുന്നുണ്ട്.

ksrtc bus - Number of ordinary buses is low; 'Priyadarshini' disappoints female passengers; Crisis at the beginning
589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

നിലവില്‍ വെള്ളയമ്പലം - വട്ടിയൂര്‍ക്കാവ് - വെള്ളനാട് റൂട്ടില്‍ ഓര്‍ഡിനറികള്‍ കുറവാണ്. അതേസമയം പേരൂര്‍ക്കട റൂട്ടില്‍ ഓര്‍ഡിനറി ബസുകള്‍ ധാരാളമുണ്ട്. പേയാട് - കാട്ടാക്കട റൂട്ടിലെ തമ്പാനൂരില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസുകളില്‍ ചിലത് കിഴക്കേക്കോട്ടയിലേറ്റു മാറ്റിയാല്‍ സ്ത്രീ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.

ksrtc bus - Number of ordinary buses is low; 'Priyadarshini' disappoints female passengers; Crisis at the beginning
രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

കിഴക്കേക്കോട്ടയില്‍നിന്ന് ബാലരാമപുരം വഴി നെയ്യാറ്റിന്‍കര, ബാലരാമപുരം-മംഗലത്തുകോണം-വിഴിഞ്ഞം പാതയിലും വെള്ളായണി-കാക്കാമൂല പാതയിലും ഓര്‍ഡിനറി ബസുകളില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

മലയം-മലയിന്‍കീഴ്, നേമം- മച്ചേല്‍, കിഴക്കേക്കോട്ട-വേളി പാതകളിലും പ്രിയദര്‍ശിനി ബസുകള്‍ കുറവാണ്. പേയാട്-വെള്ളനാട്, തിരുവല്ലം - കരുമം, കിഴക്കേക്കോട്ട-ആറ്റുകാല്‍-മരുതൂര്‍ക്കടവ് പാതകളിലും ആവശ്യത്തിന് ഓര്‍ഡിനറികളില്ല.

Summary

Number of ordinary buses is low; 'Priyadarshini' disappoints female passengers; Crisis at the beginning itself

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com