'ഉടലിനുയിരിനെ പോറ്റാതെ വയ്യ'- കെ.ജി.എസ് എഴുതിയ കവിത

ഉടലിനുയിരിനെ പോറ്റാതെ വയ്യഉയിരിനുടലിനെ കേള്‍ക്കാതെവയ്യ.ആണിന് പെണ്ണോട് പെണ്ണിനാണോട്കൂടാതെ വയ്യ
'ഉടലിനുയിരിനെ പോറ്റാതെ വയ്യ'- കെ.ജി.എസ് എഴുതിയ കവിത
Updated on: 
1 min read

ഉടലിനുയിരിനെ പോറ്റാതെ വയ്യ
ഉയിരിനുടലിനെ കേള്‍ക്കാതെവയ്യ.
ആണിന് പെണ്ണോട് 
പെണ്ണിനാണോട്
കൂടാതെ വയ്യ.

ജാതിക്ക് ജാതിയോട് കുരയ്ക്കാതെ വയ്യ.
പാര്‍ട്ടിക്ക് പാര്‍ട്ടിയെ വെട്ടാതെ വയ്യ.
അകലത്തിനടുപ്പമായ് മാറാതെ  വയ്യ.
അടുപ്പത്തിനകലമായ് മായാതെ വയ്യ.
ആഴത്തിന് നിരപ്പായ് നികരാതെ വയ്യ. 
പക്ഷിക്ക് വൃക്ഷത്തെ വാഴ്ത്താതെ വയ്യ
വൃക്ഷത്തിന് പക്ഷിയായ് പാറാതെ വയ്യ.
കടലിന് കാറ്റിനെ പിരിയാന്‍ വയ്യ
കാറ്റിന് കടലിനെ കടയാതെ വയ്യ.
പേടിക്ക് ധൈര്യത്തെ
ധൈര്യത്തിന് പേടിയെ മെരുക്കാന്‍ വയ്യ.
അറിവിന് അറിയായ്കയെ വെറുക്കാന്‍ വയ്യ.
മരണത്തിന് ജീവനെ
ജീവന് മരണത്തെ ഒഴിയാന്‍ വയ്യ; മഹാ-
പൂര്‍വ്വികരിലാക്കി ഞാനെന്നെ.

ഊരെനിക്കുയിരായി
വീശിയും പെയ്തും ഒഴുകിയും
വയ്യായ്കയൊന്നൊന്നായ്
ആവതായ് തളിരിട്ടു.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER