'പാടി നീട്ടല്‍'- എസ്. ജോസഫ് എഴുതിയ കവിത

'പാടി നീട്ടല്‍'- എസ്. ജോസഫ് എഴുതിയ കവിത

നേരം പുലര്‍ന്നുഎപ്പോഴോ എഴുതിയ കവിതമേശയിലുപേക്ഷിച്ച്അവള്‍  സ്റ്റേറ്റ്സിലേക്ക് പറന്നുഭര്‍ത്താവ്വിമാനത്താവളത്തില്‍ കാത്തുനില്‍ക്കും
Published on

ദേഹത്ത് തേളിനെ വരച്ചുവച്ചും
വിസ്‌കിയില്‍ ഐസിട്ട് നൊട്ടിനുണഞ്ഞും
എന്റെ മാറില്‍ കാലുകള്‍ വച്ച്
ഒരു ടര്‍ക്കിഷ് പാട്ടു പാടിയും
രതിയുടെ നിമിഷങ്ങളെ പതുക്കെയാക്കിയും
രാത്രി എന്ന ക്യാന്‍വാസില്‍
തീപോലെ തിളങ്ങിയും
അവള്‍

നേരം പുലര്‍ന്നു
എപ്പോഴോ എഴുതിയ കവിത
മേശയിലുപേക്ഷിച്ച്
അവള്‍  സ്റ്റേറ്റ്സിലേക്ക് പറന്നു
ഭര്‍ത്താവ്
വിമാനത്താവളത്തില്‍ കാത്തുനില്‍ക്കും

വൈകുന്നേരം
അവളുടെ കവിത എടുത്തുനോക്കി
കവിത മനസ്സിലാവില്ല
അതിലെ ഒരു വരി ഇങ്ങനെയായിരുന്നു:

''നിമിഷങ്ങള്‍
നീട്ടിപ്പാടി  അനശ്വരമാക്കുവാന്‍
ഏത് ദൂരത്തേക്കും  പറക്കുന്നു.''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com