'പൊരുള്‍'- ചിത്ര കെ.പി എഴുതിയ കവിത

നദികളെല്ലാമുറഞ്ഞുപോയഒരു നാള്‍ വാക്കുകള്‍സ്‌നേഹപ്പുല്ല് പോലെഅയാളുടെ മേലുടുപ്പുകളില്‍തറഞ്ഞുനിന്നു.
'പൊരുള്‍'- ചിത്ര കെ.പി എഴുതിയ കവിത
Updated on
1 min read

ദികളെല്ലാമുറഞ്ഞുപോയ
ഒരു നാള്‍ 
വാക്കുകള്‍
സ്‌നേഹപ്പുല്ല് പോലെ
അയാളുടെ മേലുടുപ്പുകളില്‍
തറഞ്ഞുനിന്നു.

പകലിന്റെ പകുതിയില്‍
വിജനതയില്‍
വാക്കുകള്‍ ഓരോന്നായി
അയാളടര്‍ത്തിയെടുത്തു,
കള്ളിതിരിച്ചടുക്കിവച്ചു.

വിരലിന്റെയലിവില്‍
ഓരോ വാക്കും
പക്ഷിയായി പറന്നു.

ഭൂമിക്കുമേല്‍
അനേകം
ചിറകുകളുടെ 
തണല്‍,
ഇളംചൂട്.

വെയില്‍പാളികള്‍
ഒന്നൊന്നായി
തുറന്നു വന്നു.

വെളിച്ചത്തിന്റെ 
പെരുംതിരയില്‍
അയാള്‍
നക്ഷത്രവ്യൂഹങ്ങളിലേക്ക്
കൂറ്റന്‍ചിറകുകള്‍ വീശി
പറന്നകലുന്നതിന്റെ
നിഴല്‍

ഭൂമിയിലെ നദികളില്‍
പതിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com