'നിര്‍ജ്ജലം ജലജീവിതം'- ഡോണ മയൂര എഴുതിയ കവിത

കരയില്‍ സങ്കടങ്ങളെ വരച്ചിട്ടതും വെയില്‍ കെട്ടു
'നിര്‍ജ്ജലം ജലജീവിതം'- ഡോണ മയൂര എഴുതിയ കവിത
Updated on
1 min read

രയില്‍ സങ്കടങ്ങളെ 
വരച്ചിട്ടതും 
വെയില്‍ കെട്ടു.

ഇനിയുള്ളയാകാശത്തില്‍ 
മഴയില്ല.

പകരം 
കരിനിലാവും
കരിമൂര്‍ഖനും 
കരിമ്പുലിയും.

വരണ്ടതൊണ്ടയില്‍ 
കരിമൂര്‍ഖന്റെ 
ഫണത്തില്‍നിന്നും 
നനവിറ്റിക്കും 
മായാകാശത്തിന്റെ 
ഹൃത്തടനര്‍ത്തകരായ 
സൂചിമുഖങ്ങള്‍. 

കരിമ്പുലിക്കണ്ണുകളിലെ
മിന്നാമിന്നികളന്നേരം 
വെട്ടമണയ്ക്കും.

മഴ
ദാഹം
വെയില്‍.

ദാഹം
വെയില്‍.

വെയില്‍. 

നിര്‍ജ്ജലം 
ജലജീവിതം.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com