20 മിനിറ്റിന് അഞ്ച് കോടി രൂപ; രജനീകാന്തിന്റെ നായികയാവാന്‍ നയന്‍താര വാങ്ങിയത് വന്‍ പ്രതിഫലം

രജനീകാന്ത് അഴിഞ്ഞാടിയപ്പോള്‍ നയന്‍താരയെ സ്‌ക്രീന്‍ കണ്ടത് 20 മിനിറ്റില്‍ താഴെ മാത്രമാണ്
20 മിനിറ്റിന് അഞ്ച് കോടി രൂപ; രജനീകാന്തിന്റെ നായികയാവാന്‍ നയന്‍താര വാങ്ങിയത് വന്‍ പ്രതിഫലം
Updated on
1 min read

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും താരസുന്ദരി നയന്‍താരയും ഒരുമിച്ച ദര്‍ബാര്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തില്‍ രജനീകാന്ത് അഴിഞ്ഞാടിയപ്പോള്‍ നയന്‍താരയെ സ്‌ക്രീന്‍ കണ്ടത് 20 മിനിറ്റില്‍ താഴെ മാത്രമാണ്. എന്നാല്‍ സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് അഭിനയിക്കാനായി നയന്‍താര വാങ്ങിയ പ്രതിഫലത്തെക്കുറിച്ചാണ് ആരാധകര്‍ക്ക് ഇടയിലെ ചര്‍ച്ച. ദര്‍ബാറില്‍ രജനീകാന്തിനൊപ്പം നില്‍ക്കാനായി അഞ്ച് കോടി രൂപ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

രജനീകാന്തിന്റെ കഥാപാത്രത്തിനൊപ്പമാണ് ദര്‍ബാര്‍ സഞ്ചരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായിക എന്നതിനപ്പുറം പെര്‍ഫോം ചെയ്യാന്‍ ചിത്രത്തില്‍ നയന്‍താരക്ക് അവസരവുമില്ല. എന്നിട്ടും ഇത്ര വലിയ പ്രതിഫലം വാങ്ങിയതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിന് ഇതിലും കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാനില്ലെന്ന വാദവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

രജനീകാന്ത്- നയന്‍താര ചിത്രം എന്നപേരിലാണ് ധര്‍ബാര്‍ തീയെറ്ററില്‍ എത്തിയത്. ഇരുവരും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ടായിരുന്നു. എ.ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com