68 കിലോയിൽ നിന്ന് 55ലേക്ക്, കൂടുതൽ സുന്ദരിയായി ശാലിൻ സോയ; ചിത്രങ്ങൾ

68 കിലോയിൽ നിന്ന് 55ലേക്ക്, കൂടുതൽ സുന്ദരിയായി ശാലിൻ സോയ; ചിത്രങ്ങൾ

13 കിലോ ഭാരം കുറച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് ശാലിൻ
Published on

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് ശാലിൻ സോയ. സീരിയലിലും സിനിമയിലും നിറഞ്ഞു നിൽക്കുന്ന ശാലിന് ആരാധകരും ഏറെയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ മേക്കോവറാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 13 കിലോ ഭാരം കുറച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് ശാലിൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. 

അവസാനം 68 കിലോയിൽ നിന്ന് 55 ലേക്ക് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി കനിഹ ഉൾപ്പടെ നിരവധി പേരാണ് ശാലിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. 

 
 
 
 
 
 
 
 
 
 
 
 
 

Finally from 68 kg to 55! @amaalsaira3

A post shared by Shalin Zoya (@shaalinzoya) on

അതിന് പിന്നാലെ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ബ്ലൂ ജീൻസും ഹൈനെക്ക് സ്ലീവ് ലസ് ക്രോപ് ടോപ്പും അണിഞ്ഞ് സുന്ദരിയാണ് ശാലിൻ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായിട്ടാണ് ശാലിൻ എത്തിയത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalin Zoya (@shaalinzoya) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com