നടൻ അക്ഷയ് കുമാറിന് കോവിഡ്

വീട്ടിൽ ഐസൊലേഷനിലാണ് താരമിപ്പോൾ
അക്ഷയ് കുമാർ/ഫയല്‍ ചിത്രം
അക്ഷയ് കുമാർ/ഫയല്‍ ചിത്രം
Updated on: 
1 min read

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ഐസൊലേഷനിലാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം ആരാധകരെ അറിയിച്ചത്. 

'ഇന്ന് രാവിലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. രോ​ഗസ്ഥിരീകരിച്ച ഉടനെ  എല്ലാ മാനദണ്​ഡങ്ങളും പാലിച്ച് ഐസൊലേഷനിൽ പോയി. അവശ്യമായ മെഡിക്കൽ കെയർ സ്വീകരിച്ച് ഇപ്പോൾ ഹോം ക്വാറന്റീനിലാണ് ഞാൻ.  ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തണം. വളരെ പെട്ടെന്ന് തിരിച്ചുവരും- അക്ഷയ് കുമാർ കുറിച്ചു. 

പുതിയ ചിത്രം രാമസേതുവിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അക്ഷയ് കുമാർ. ബോളിവുഡിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം നടി ആലിയ ഭട്ടിനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com