മദ്യപാനമോ പുകവലിയോ ഇല്ല, എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യും; സഹോദരന്റെ വേര്‍പാടില്‍ ബൈജു എഴുപുന്ന

സഹോദരന്‍ ആരോഗ്യം ഏറെ ശ്രദ്ധിച്ചിരുന്ന ആളാണ് എന്ന് പറയുകയാണ് ഷൈജു
baiju ezhuppunna
ബൈജു എഴുപുന്ന, ഷെൽജു ജോണപ്പൻ ഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ ദിവസം നടന്‍ ബൈജു എഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. സഹോദരന്‍ ആരോഗ്യം ഏറെ ശ്രദ്ധിച്ചിരുന്ന ആളാണ് എന്ന് പറയുകയാണ് ഷൈജു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. ഷെല്‍ജു എല്ലാ ദിവസം വര്‍ക്കൗട്ട് ചെയ്തിരുന്ന ആളാണ് എന്നാണ് ബൈജു പറയുന്നത്.

'കഴിഞ്ഞ ദിവസം ഷെല്‍ജുവിന്റെ വെഡ്ഡിങ് ആനിവേഴ്‌സറി ആയിരുന്നു. ഞാന്‍ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാന്‍ ഇടുക്കിക്ക് പോയത്. തൊടുപുഴ എത്തിയപ്പോഴാണ് ഷെല്‍ജുവിന് ഒട്ടും സുഖമില്ലാതെ വന്നു എന്ന് അറിഞ്ഞു. ചെമ്മീല്‍ കെട്ടില്‍ വച്ച് സുഖമില്ലാതെയാവുകയായിരുന്നു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ലേക്ക്‌ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിന്റെ അവസ്ഥ കാരണം എത്തിക്കാന്‍ കുറച്ചു വൈകി. അവിടെ ചെന്നിട്ട് അവര്‍ ഒരു ഇരുപതു മിനിറ്റോളം ശ്രമിച്ചു. പക്ഷേ ആള് പോയി'-ബൈജു പറഞ്ഞു.

സഹോദരന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. ഷെല്‍ജു ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങള്‍ ഒന്നും ഇല്ല. എല്ലാ ദിവസവും വര്‍ക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ഒരാളാണ്. അവനു ഇപ്പോ 49 വയസ്സായി. ദൈവം വിളിച്ചാല്‍ സമയമെന്നോ ആരോഗ്യമുണ്ടെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവന്‍ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. രണ്ട് മാസത്തിനു മുന്‍പ് ഒരു പനി വന്നിരുന്നു. അന്ന് കുറച്ചു ദിവസം ആശുപത്രിയില്‍ ആയിരുന്നു. അതിനു ശേഷം അവനു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രഷറും കൊളസ്‌ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഭാര്യ വിചാരിച്ചത് ഷുഗര്‍ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാന്‍ പറ്റിയില്ല. സമയമാകുമ്പോള്‍ എല്ലാവരും പോയെ പറ്റൂ. ഞാന്‍ സിനിമയുമായി നടക്കുമ്പോള്‍ അവനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ബൈജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Baiju Santhosh
Baiju
'Voted for change, nothing changed'; Family of murdered 10-year-old girl slams Vijay; Vijay finally responds
2017 Kerala Actress Assault Case
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com