

ലഹരിയില്‍ നിന്നും താന്‍ മുക്തനാകുന്നത് ജീവിതത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടികള്‍ മൂലമാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ജീവിതത്തില്‍ വളരെ നേരത്തെ തന്നെ ലഹരിയ്ക്ക് അടിമായാവുകയും അതില്‍ നിന്നും മുക്തനാവുകയും ചെയ്തുവെന്നാണ് ധ്യാന്‍ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
''ഷൈനും ഭാസിയൊന്നും ഇങ്ങനെയുള്ള ആളുകളായിരുന്നില്ല. സിനിമയിലേക്ക് ഒക്കെ വന്നതിന് ശേഷം, അതിന്റെ ഗ്ലിറ്റും ഗ്ലാമറുമൊക്കെ അനുഭവിച്ച ശേഷമാണ് ലഹരിയിലേക്ക് പോകുന്നത്. എന്റെ കേസ് അങ്ങനെയല്ല. വളരെ മുമ്പ് തന്നെയാണ് ഇതെല്ലാം ഉപയോഗിച്ചിരുന്നത്. ആ സമയത്തെ സാഹചര്യം, സാമ്പത്തികം, പഠിച്ചിരുന്ന സ്ഥലം, വളര്‍ന്ന സ്ഥലം ഒക്കെ കാരണമാണ്. വളരെ നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു. ലഹരി സമൂഹത്തിലുള്ളതാണ്. കൂട്ടത്തില്‍ ഒരാള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ പ്രചോദനം തോന്നി ഉപയോഗിച്ചേക്കാം. ചിലപ്പോള്‍ ഇഷ്ടപ്പെടുകയും ചെയ്യും'' ധ്യാന്‍ പറയുന്നു.
ഇതൊക്കെ നേരത്തേയും കാലത്തേയും സംഭവിച്ചാല്‍ അതിന്റെ നല്ലതും ചീത്തയുമൊക്കെ നമ്മള്‍ക്ക് തന്നെ മനസിലാകും. സ്വയം മനസിലാക്കുക എന്നതിലാണ് കാര്യം. മറ്റൊരാള്‍ വന്ന് ചെയ്യരുത് എന്ന് പറഞ്ഞാല്‍ ചെയ്യാതിരിക്കണമെന്നില്ല. എന്നോട് ഉപയോഗിക്കരുതെന്ന് ചേട്ടനുള്‍പ്പടെ പലരും പറഞ്ഞു. പക്ഷെ ഞാന്‍ ഉപയോഗിച്ചു. നിര്‍ത്തണമെന്ന് സ്വയം തോന്നണം. അച്ഛനേയും അമ്മയേയും കാണാതെ നാലഞ്ച് കൊല്ലം ഹോസ്റ്റലിലാണ് കഴിഞ്ഞത്. ആ സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ചുവെന്നും ധ്യാന്‍ പറയുന്നു.
നമുക്കുണ്ടാകുന്ന തിരിച്ചടികളില്‍ നിന്നാണ് പഠിക്കേണ്ടത്. ഇത് കാരണം നഷ്ടമായത് വിദ്യാഭ്യാസം, പ്രണയം, സുഹൃത്തുക്കള്‍, ആരോഗ്യം ഓക്കെയാണ്. കൂട്ടുകാര്‍ക്കിടയിലെ അടിയും മരണവുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ നമ്മുടെ ശീലങ്ങളും, ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണെന്നുമൊക്കെ ഒരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു. എനിക്കത് വളരെ നേരത്തെ കിട്ടി. ഷൈനിന്റെ കേസില്‍ വളരെ വൈകിയ വേളയിലാണ് ലഹരിയിലേക്ക് പോകുന്നത്. സെറ്റ്ബാക്ക് ഉണ്ടാകുന്നതും വളരെ വൈകിയാണ്. ജീവിതത്തിന്റെ ലേറ്റര്‍ സ്‌റ്റേജില്‍ ലഹരിയില്‍ നിന്നും മുക്തി നേടുക ടഫ് ആണെന്നും ധ്യാന്‍ പറയുന്നു.
പക്ഷെ സെറ്റ്ബാക്ക് കിട്ടിയാല്‍ മാത്രമേ വിട്ടു പോരുകയുള്ളൂ. അല്ലാതെ ആര് പറഞ്ഞാലും നിര്‍ത്തില്ല. ജീവിതത്തില്‍ നല്ല അടി കിട്ടണം, കിട്ടി. നിര്‍ത്തി എന്നാണ് താന്‍ ലഹരി ഉപയോഗം നിര്‍ത്തിയതിനെക്കുറിച്ച് ധ്യാന്‍ പറയുന്നത്.
എന്റെ അച്ഛനും അമ്മയ്ക്കും ആ കാലം ഭയങ്കര ട്രോമയായിരുന്നു. അവരെ ഞാന്‍ ഒരുപാട് വിഷമിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ നേരത്തെ സംഭവിച്ചതു കൊണ്ട് അവര്‍ ഇപ്പോള്‍ ഓക്കെയായി. ഇപ്പോഴാണത് സംഭവിക്കുന്നതെങ്കില്‍ താങ്ങാന്‍ പറ്റില്ല. ഷൈന്‍ ഇതൊക്കെ മനസിലാക്കി ജീവിതത്തിലേക്ക് തിരികെ വന്നുവെന്ന് അറിയുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
അതേസമയം തന്റെ അച്ഛനുമായി മനസ് തുറന്ന് സംസാരിച്ചിട്ടില്ലെന്നും ധ്യാന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്‍െ മകന്‍ ആണെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനം നേടിയ ഒരു സംഭവം ഉണ്ടായിട്ടില്ല. ഉപദേശങ്ങള്‍ തന്നിട്ടില്ല. ഒരുമിച്ച് ജീവിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴാണ് ഞാന്‍ വീട്ടില്‍ നില്‍ക്കുന്നതെന്നാണ് ധ്യാന്‍ പറയുന്നത്.
Dhyan Sreenivasan says he quit drugs because of the set backs he faced in life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
