

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. അഞ്ച് പതിറ്റാണ്ട് കാലം കൊണ്ട് മലയാളസിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിച്ച നടനാണ് ഇന്നസെന്റ്. മലവയാള സിനിമയുടെ ചിരി ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞാണ് സഹപ്രവർത്തകർ ആശുപത്രിയിൽ നിന്നും മടങ്ങിയത്.
ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇന്നസെന്റ് തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും പ്രേക്ഷകരും. അദ്ദേഹത്തിൻെറെ വിയോഗത്തിന് പിന്നാലെ പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലും നിരവധി പ്രമുഖർ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചു.
നടൻ മോഹൻലാലിന്റെ വൈകാരിക കുറിപ്പ് ഇങ്ങനെ...എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...
കലാരംഗത്ത് ഒരു മേൽവിലാസം നൽകിയത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. സിനിമയിലെത്തിയിട്ടും ഒരു സഹോദരനെ പോലെ ചേർത്തു നിർത്തിയെന്നും ദിലീപ് കുറിച്ചു. പൃഥ്വിരാജ്, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, ഇന്ദ്രജിത്ത്, റിമി ടോമി ,സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ എന്നു തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധിപേർ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates