മാതൃദിനത്തിൽ മകനൊപ്പമുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നടി കാജൽ അഗർവാൾ. കാജലിന്റെ മാറിൽ കിടക്കുന്ന കുഞ്ഞിനെയാണ് ചിത്രത്തിൽ കാണുന്നത്. കുഞ്ഞിന്റെ മുഖം വ്യക്തമല്ല. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചത്. ഏപ്രിൽ 19നാണ് കാജലിനും ഭർത്താവ് ഗൗതം കിച്ച്ലുവിനും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് നീൽ കിച്ച്ലു എന്നാണ് പേരു നൽകിയിരിക്കുന്നത്. നീ എനിക്ക് അമൂല്യമാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് കാജൽ കുറിപ്പ് ആരംഭിക്കുന്നത്.
കാജൽ അഗർവാളിന്റെ കുറിപ്പ്
നിന്നെ എന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയ നിമിഷം, നിന്റെ കുഞ്ഞുകൈ പിടിച്ച നിമിഷം, നിന്റെ ശ്വാസം അറിഞ്ഞ നിമിഷം, നിന്റെ മനോഹരമായ കണ്ണുകൾ കണ്ട നിമിഷം ഞാൻ എന്നെന്നേക്കുമായി പ്രണയത്തിലാണെന്ന് മനസിലായി. നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകൻ. എന്റെ ആദ്യത്തെ എല്ലാം, ശരിക്കും. വരും വർഷങ്ങളിൽ, നിന്നെ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷേ നീ ഇതിനോടകം തന്നെ അനന്തമായ അളവിൽ പലതും പഠിപ്പിച്ചു. ഒരു അമ്മയാകുന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ചു. നിസ്വാർത്ഥനായിരിക്കാൻ പഠിപ്പിച്ചു. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകുന്നത് സാധ്യമാണെന്ന് എന്നെ പഠിപ്പിച്ചു. എന്തൊരു ഭയപ്പെടുത്തുന്ന കാര്യമാണിത്. പക്ഷ് അതിനേക്കാളെല്ലാം മേലെ അത് മനോഹരമാണ്. ഇനിയും ഞാന്‍ ഏറെ പഠിക്കുവാനുണ്ട്.
ഇതെല്ലാം ആദ്യമായി എനിക്കൊപ്പം അനുഭവിക്കാന്‍ എത്തിയതിന് നിനക്ക് നന്ദി. മറ്റാര്‍ക്കും ഇത് ചെയ്യാനാവില്ല. ദൈവം നിന്നെയാണ് തെരഞ്ഞെടുത്തത്. എന്റെ കുഞ്ഞ് രാജകുമാരന്‍. നീ ശക്തനും പ്രിയങ്കരനായും വളരാനും മറ്റുള്ളവർക്കായി മാറ്റിവെയ്ക്കുന്ന ഹൃദയം ഉണ്ടായിരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. നിന്റെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വത്താൽ ഒരിക്കലും ഈ ലോകത്തെ മങ്ങാൻ അനുവദിക്കരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഇതിനകം നിന്നിൽ ഇത് വളരെയധികം കാണുന്നു, നിന്നെ എന്റേത് എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്! നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെന്ന് ഒരിക്കലും നീ മറക്കരുത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates