'ഹാപ്പി ബര്‍ത്ത്‌ഡേ ചിമ്പാന്‍സി', ആശംസയുമായി കാളിദാസ്, തലയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചക്കി

നിരവധി പേരാണ് ചക്കിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്
കാളിദാസും മാളവികയും/ ഇൻസ്റ്റ​ഗ്രാം
കാളിദാസും മാളവികയും/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഹോദരി മാളവികയ്ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ കാളിദാസ് ജയറാം. രസകരമായ കുറിപ്പിനൊപ്പമാണ് താരം ആശംസ അറിയിച്ചത്. നിന്റെ പിറന്നാള്‍ നിന്റെ അടിപൊളി സഹോദരന്റെ പോലെ കൂളായിരിക്കട്ടെ എന്നായിരുന്നു താരം പറഞ്ഞത്. ഹാപ്പി ബര്‍ത്ത്‌ഡേ ചിമ്പാന്‍സിയെന്നും അതിനൊപ്പം കുറിച്ചിട്ടുണ്ട്. ചക്കിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

പോസ്റ്റിന് താഴെ കാളിദാസിന് രസികന്‍ മറുപടിയുമായി മാളവികയും എത്തി. നിന്റെ തലച്ചോറിന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്നായിരുന്നു മാളവികയുടെ ചോദ്യം. എന്തായാലും കാളിദാസിന്റെ പോസ്റ്റും ചക്കിയുടെ മറുപടിയും ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് ചക്കിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

ചെന്നായിലെ ഗെരുഗംബക്കത്തെ പ്രേമവാസത്തെ കുട്ടികള്‍ക്കൊപ്പമായിരുന്നു മാളവികയുടെ പിറന്നാള്‍ ആഘോഷം. അവര്‍ക്കൊപ്പം കേക്ക് മുറിച്ചും കളിച്ചും താരം പിറന്നാള്‍ ആഘോഷമാക്കി. തന്റെ പിറന്നാള്‍ ഇതിലും മികച്ചരീതിയില്‍ ആഘോഷിക്കാനാവില്ലെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com