

കഴിഞ്ഞ മാതൃദിനത്തിലാണ് നടി അഭിരാമി ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം ലോകത്തെ അറിയിച്ചത്. ഇപ്പോൾ മകൾക്കൊപ്പമുള്ള ഓണം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവ് രാഹുലിനേയും കൽക്കിയേയും ഇവരുടെ വളർത്തുനായ ആയ മാംഗോയേയും ചിത്രത്തിൽ കാണാം. ആദ്യമായാണ് അഭിരാമി മകളുടെ മുഖം പരസ്യമാക്കുന്നത്.
‘എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. എന്റെ ഭർത്താവിനെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്.. അതിലേക്ക് ഒരു കുഞ്ഞിനെയും നായയെയും ചേർത്തു വയ്ക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് രസകരമായ ചിത്രങ്ങൾ ലഭിക്കും.’- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ കാണുന്നത്. സെറ്റ് സാരിയിലാണ് അഭിരാമിയെ കാണുന്നത്. കുട്ടി പട്ടുപാവാടയിലാണ് കൽക്കി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അവസാനം കൽക്കിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.
കഴിഞ്ഞ മാതൃദിനത്തിലാണ് പെൺകുഞ്ഞിനെ ദത്തെടുത്തുവെന്ന വിവരം നടി ആരാധകരുമായി പങ്കുവയ്ക്കുന്നത്. പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറഞ്ഞിരുന്നു.
ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.- അഭിരാമി കുറിച്ചു. 2009ൽ ആണ് ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനും അഭിരാമിയും വിവാഹിതരായത്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
