'അച്ഛന്‍ മരിച്ച ദുഃഖത്തിലാണ്', സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് നടി ഹിന ഖാന്‍

ഈ മാസം 20 നാണ് താരത്തിന്റെ അച്ഛന്‍ അസ്ലം ഖാന്‍ വിടപറയുന്നത്
ഹിന ഖാൻ അച്ഛനൊപ്പം/ ഇൻസ്റ്റ​ഗ്രാം
ഹിന ഖാൻ അച്ഛനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ ഹിന ഖാന്റെ അച്ഛന്‍ കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ഈ മാസം 20 നാണ് താരത്തിന്റെ അച്ഛന്‍ അസ്ലം ഖാന്‍ വിടപറയുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് താനും കുടുംബവും ദുഃഖത്തിലാണെന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുന്നതായും താരം കുറിച്ചത്. 

എന്റെ പ്രിയപ്പെട്ട അച്ഛന്‍ അസ്ലം ഖാന്‍ ഏപ്രില്‍ 20ന് ഞങ്ങളെ വിട്ടുപോയി. ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിച്ച എല്ലാവരോടും നന്ദി പറയുന്നു. ഞാനും കുടുംബവും ദുഃഖത്തിലായതിനാല്‍ എന്റെ ടീമാകും എന്റെ ജോലിയുടെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി- ഹിന ഖാന്‍ കുറിച്ചു. 

ഹൃദയാഘാതത്തിനെ തുടര്‍ന്നാണ് അസ്ലം ഖാന്റെ മരണം. ജന്മനാടായ ശ്രീനഗറില്‍വച്ചാണ് മരണവിവരം അറിയുന്നത്. തുടര്‍ന്ന് താരം മുംബൈയിലേക്ക് എത്തുകയായിരുന്നു. സിനിമ സീരിയല്‍ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj with family
Rajinikanth
SS Rajamouli, Prithviraj
Vanaprastham, Kamal, Dr. Babasaheb Ambedkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com