'മൂക്കിന്റെ ശസ്ത്രക്രിയ്ക്ക് ശേഷം മുഖം മാറി, വിഷാദത്തിലേക്ക് വീണു'; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര 

വർഷങ്ങൾക്ക് മുൻപ് ചെയ്‌ത ശസ്ത്രക്രിയ തന്നെ വിഷദത്തിലാക്കി
പ്രിയങ്ക ചോപ്ര/ ചിത്രം ഇൻസ്റ്റാ​ഗ്രാം
പ്രിയങ്ക ചോപ്ര/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലത്തെ കുറിച്ച് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളുവുഡിലും ഒരേ പോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. വർഷങ്ങൾക്ക് മുൻപ് ചെയ്‌ത ഒരു ശസ്ത്രക്രിയ തന്റെ മാനസിക ആരോഗ്യത്തെയും കരിയറിനെയും എത്രത്തോളം ബാധിച്ചെന്ന് വെളിപ്പെടുത്തുകയാണ് താരം. 

കരിയറിന്റെ തുടക്ക കാലത്ത് മൂക്കിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ മുഖം മാറിയെന്നും മൂന്ന് സിനിമകളിൽ നിന്ന് പുറത്തായെന്നും പ്രിയങ്ക പറഞ്ഞു. 2000-ത്തിൽ മിസ് വേൾഡ് കിരീടം ചൂടിയതിന് ശേഷമായിരുന്നു സംഭവം. ജീവിതത്തിലെ ഇരുണ്ട കാലം എന്നാണ് ഈ സമയത്തെ താരം വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ

ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിൽ ദശ വളർച്ച കണ്ടെത്തുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരമായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖമാകെ മാറി. കരിയർ അവസാനിച്ചതായി തോന്നിയെന്നും താൻ വിഷാദത്തിലായി എന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ത്യൻ ആർമിയിലെ ഡോക്ടർ കൂടിയായ പിതാവ് അശോക് ചോപ്രയുടെ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ കഴിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com