'ഇതെന്തൊരു മാറ്റം'; 'ചന്ദനമണി സന്ധ്യകളിൽ' മോഹൻലാലിനൊപ്പം നൃത്തം ചെയ്ത നടിയെ ഓർമയില്ലേ? വൈറലായി പുതിയ വിഡിയോ

മോഹൻലാലിനൊപ്പം ഈ പാട്ടിൽ ചുവടുവച്ച റവാലി മലയാളികളുടെ ഒന്നടങ്കം മനം കവർന്നിരുന്നു.
Ravali
Ravaliവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 1990 കളിൽ നിറ‍ഞ്ഞു നിന്നിരുന്ന നടിയാണ് റവാലി. മോഹൻലാൽ നായകനായെത്തിയ പ്രജ എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളിൽ' എന്ന ​പാട്ട് പറഞ്ഞാൽ റവാലിയെ മലയാളികൾക്ക് പെട്ടെന്ന് ഓർമ വരും. മോഹൻലാലിനൊപ്പം ഈ പാട്ടിൽ ചുവടുവച്ച റവാലി മലയാളികളുടെ ഒന്നടങ്കം മനം കവർന്നിരുന്നു.

ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നുവെങ്കിലും ഇപ്പോൾ 25 വർഷത്തോളമായി റവാലി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിട്ട്. ഇപ്പോഴിതാ റവാലിയുടെ ഒരു പുതിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടി റോജയ്ക്കൊപ്പമുള്ള റവാലിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു ഇരുവരും.

എന്നാൽ വിഡിയോയിലുള്ള റവാലിയെ കണ്ടിട്ട് മനസിലാകുന്നേയില്ല എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. നന്നായി വണ്ണം വച്ചാണ് റവാലിയെ വിഡിയോയിൽ കാണാൻ കഴിയുക. ഒരു തരത്തിലും തിരിച്ചറിയാൻ പോലുമാകാത്ത വണ്ണം നടി മാറി പോയിരിക്കുന്നുവെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നത്. ജഡ്‌ജ്മെന്റ്, മിസ്റ്റർ ആൻഡ് മിസിസ്, ദേവരാഗം എന്നീ മലയാള സിനിമകളിലു റവാലി അഭിനയിച്ചിട്ടുണ്ട്.

Ravali
'കാസ്റ്റിങ് കൗച്ച് നേരിട്ടു, പലരും അനുചിതമായി സമീപിച്ചു'; തുറന്നു പറഞ്ഞ് നടി സാക്ഷി അ​ഗർവാൾ

2011 ഓടെ സിനിമാ ജീവിതം ഉപേക്ഷിച്ച റവാലിയെ പിന്നെ അധികം ആരും കണ്ടിട്ടില്ല. 2007ലാണ് റവാലി നീലി കൃഷ്ണ എന്നയാളെ വിവാഹം കഴിക്കുന്നത്. ഹെെദരാബാദിൽ നടന്ന വിവാഹ ചടങ്ങിൽ വച്ച് താൻ സിനിമയിൽ നിന്ന് വിരമിക്കുന്നതായി അവർ അറിയിച്ചിരുന്നു.

Ravali
'അഴിഞ്ഞാട്ടം തുടങ്ങിയാലോ... ഇന്ത വാട്ടി മിസ് ആകാത്'; ദിലീപിന്റെ 'ഭ.ഭ.ബ' റിലീസ് തീയതി പുറത്ത്

പിന്നെ ഇടയ്ക്ക് വീണ്ടും ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. ശേഷം 2011ലാണ് അവർ അവസാനമായി സ്ക്രീനിൽ എത്തുന്നത്. റവാലി അഭിനയത്തിലേക്ക് മടങ്ങിയെത്തുമോ എന്നാണ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്.

Summary

Cinema News: South Indian Actress Ravali latest video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com