'മഴയും കാറ്റും വെയിലും എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്, അതുപോലെയാണ് കമ്മ്യൂണിസവും'; രോഹിണി

കമ്മ്യൂണിസം എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം.
Rohini
Rohiniവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് രോഹിണി. പലപ്പോഴും തന്റെ രാഷ്ട്രീയമെന്താണെന്ന് തുറന്നു പറഞ്ഞിട്ടുള്ള നടി കൂടിയാണ് രോഹിണി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ അനുഭാവത്തെക്കുറിച്ചും രോഹിണി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

വിവിധ തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഇടതുപക്ഷ സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചും പ്രചാരണ വേദികളിലെത്തിയും അവർ ശ്രദ്ധേയയായിട്ടുണ്ട്. ജനക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വലിയ പങ്കുണ്ടെന്ന് രോഹിണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കമ്മ്യൂണിസത്തെക്കുറിച്ച് രോഹിണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കുന്നതാണ് കമ്മ്യൂണിസം എന്നതു കൊണ്ട് അർഥമാക്കുന്നതെന്ന് രോഹിണി പറഞ്ഞു. "കമ്മ്യൂണിസം എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യരും ഒരുപോലെ ഇരിക്കണം. മഴയും കാറ്റും വെയിലും എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്.

Rohini
'ഇതിൽ ഇളയരാജ ഇല്ല; 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ ഉണ്ടായതു കൊണ്ട് മാത്രമാണ് 'ബാലൻ' സംഭവിച്ചത്'

സാധാരണ ആളുകളെ എങ്ങനെയാണോ സ്നേഹിക്കുന്നത് അതുപോലെ മനുഷ്യർ നമ്മളെയും സ്നേഹിക്കണം. അങ്ങനെയൊരു വിഷയമാണ് കമ്മ്യൂണിസം". - രോഹിണി ​ഗലാട്ട തമിഴിനോട് പറഞ്ഞു.

Rohini
'ഏഴ് വർഷം മാത്രമാണ് ഞാൻ രഘുവരൻ എന്ന മനുഷ്യനൊപ്പം ജീവിച്ചത്; അദ്ദേഹത്തെ വച്ച് എന്നെ അടയാളപ്പെടുത്തരുത്'

ഒരുകാലത്ത് ആരാധകർ ഏറെയുള്ള നടിയായിരുന്നു രോഹിണി. അന്തരിച്ച നടൻ ​രഘുവരനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ചു വർഷത്തോളം ബ്രേക്ക് എടുത്തെങ്കിലും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു രോഹിണി.

Summary

Actress Rohini talks about Communism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com