മോഷണം ചെറുത്തു; നടി ശാലുവിന് പരിക്ക്

മോഷണം ചെറുത്തു; നടി ശാലുവിന് പരിക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഹൈദരാബാദ്: കവർച്ചാ ശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ തെലു​ഗു നടി ശാലു ചൗരസ്യക്ക് പരിക്ക്. ബഞ്ചാര ഹിൽസിലെ കെബിആർ പാർക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ പാർക്കിൽ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്‌. 

അക്രമണത്തിൽ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അപരിചതനായ ഒരു വ്യക്തി ശാലുവിനോട് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നടി ചെറുത്തു നിന്നതോടെ മോഷ്ടാവ് പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അതിനിടെ മൊബൈൽ തട്ടിയെടുത്ത മോഷ്ടാവ് ഇതുമായി കടന്നുകളഞ്ഞു.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ബഞ്ചാര ഹിൽസ് പൊലീസ് കേസെടുത്തു. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com