'25,000 രൂപ ജിമ്മിൽ കൊടുക്കാൻ പറ്റില്ല, എന്നിട്ട് സൗന്ദര്യ വർധക ട്രീറ്റ്മെന്റുകൾക്ക് പിന്നാലെ പോകും; ഇതൊക്കെ ആരോ​ഗ്യത്തിന് ദോഷമാണ്'

ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയും.
Simran
Simranവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഫിറ്റ്നസിന്റെ കാര്യത്തിലും ആരോ​ഗ്യകാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുന്ന നടിമാരിലൊരാളാണ് നടി സിമ്രാൻ. പണ്ട് എങ്ങനെയായിരുന്നോ അതുപോലെ തന്നെയുണ്ട് സിമ്രാനിപ്പോഴും എന്നാണ് ആരാധകർ പറയുന്നത്. താനിതുവരെ സൗന്ദര്യ വർധക ട്രീറ്റ്മെന്റുകളൊന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോൾ.

ഫില്ലേഴ്സ്, ബോട്ടോക്സ് പോലെയുള്ള കാര്യങ്ങളൊക്കെ ആരോ​ഗ്യത്തിന് ദോഷമാണെന്നും സിമ്രാൻ പറഞ്ഞു. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്താൽ മതിയെന്നും അല്ലാതെ മറ്റു ട്രീറ്റ്മെന്റുകളെയൊന്നും താൻ പ്രോത്സാഹിപ്പിക്കില്ലെന്നും സിമ്രാൻ കൂട്ടിച്ചേർത്തു. "ഫില്ലേഴ്സ്, ബോട്ടോക്സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്.

ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയും. സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്ന, മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പേടിയാണ്. ഇതൊന്നും നമ്മുടെ ഭാവിയ്ക്ക് നല്ലതല്ല. അതായത് നമ്മുടെ ആരോ​ഗ്യത്തിന്.

ഭാവിയിലെ നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ല ഇത്തരം കാര്യങ്ങളൊന്നും. പറ്റുമെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ. നമ്മൾ സ്വാഭാവികമായി തന്നെ വിയർക്കണം. എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല.

ട്രീറ്റ്മെന്റുകളൊക്കെയാണെങ്കിൽ ഭയങ്കര ചെലവേറിയതുമാണ്. എനിക്കറിയില്ല, ഭയങ്കര പൈസയാണ് അതിനൊക്കെ. 25,000 രൂപ ഒരു വർഷം ജിമ്മിൽ കൊടുക്കാൻ ഇവർക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളിൽ വരും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾക്കൊക്കെ. പക്ഷേ അങ്ങനെ ചെയ്യുന്നവരുണ്ട്. എളുപ്പ വഴികൾ ഒന്നും വർക്ക് ആകില്ല".- ഗോപിനാഥിന് നൽകിയ പോഡ്കാസ്റ്റിൽ സിമ്രാൻ പറഞ്ഞു.

Simran
'ഈ പ്രാവശ്യം ആരുടെയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ഏറ്റവും ലൈറ്റർ ആയ സിനിമ'; ഷാഹി കബീർ
Simran
'ഇനി മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യില്ല; 'ദ് ഒഡീസി'ക്കായി കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചു'
Simran
'പ്രതികാരമല്ല, മൗനമാണ് എല്ലാത്തിനുമുള്ള ഉത്തരം'; സഹോദരിയുടെ മരണമുണ്ടാക്കിയ വേദനയെ ഇതുവരെ മറിക്കടക്കാനായിട്ടില്ലെന്ന് സിമ്രാൻ
Summary

Actress Simran against beauty treatments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com