മമ്മൂട്ടിക്കൊപ്പം 'ഏജന്റ് ടീന' മലയാളത്തിലേക്ക്, വൈറലായി ചിത്രം

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

കമല ഹാസൻ നായകനായി എത്തിയ വിക്രം സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിൽ നിരവധി മാസ് ആക്ഷൻ രം​ഗങ്ങളും ഉണ്ടെങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ഏജന്റ് ടീനയുടെ ആക്ഷൻ രം​ഗങ്ങളായിരുന്നു. നർത്തകി വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രമായി എത്തിയത്. ഇപ്പോൾ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് വാസന്തി. 

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന വാസന്തിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. അതിനാൽ വാസന്തിയുടെ സൂപ്പർ ആക്ഷൻ ഈ ചിത്രത്തിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

വർഷങ്ങളായി സിനിമയിലെ നൃത്തരം​ഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി ലോകേഷ് കന​ഗരാജിന്റെ തന്നെ മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കവെയാണ് ഏജന്റ് ടീന എന്ന കഥാപാത്രം ഇവരിലേക്ക് എത്തുന്നത്. 

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പുരോ​ഗമിക്കുകയാണ്. സ്നേഹ, അമലപോൾ , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.  കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ധിക്ക്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER