അൽ പാച്ചിനോ/ ഫയൽ ചിത്രം, നൂർ അൽഫലാ/ ഇൻസ്റ്റ​ഗ്രാം
അൽ പാച്ചിനോ/ ഫയൽ ചിത്രം, നൂർ അൽഫലാ/ ഇൻസ്റ്റ​ഗ്രാം

83ാം വയസിൽ നാലാമതും അച്ഛനാകാൻ അൽ പാച്ചിനോ; കാമുകിയായ 29കാരി എട്ട് മാസം ​ഗർഭിണി

83 കാരനായ ​ഗോഡ്ഫാദർ താരം ഇപ്പോൾ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
Published on

ലോക സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അൽ പാച്ചിനോ. 83 കാരനായ ​ഗോഡ്ഫാദർ താരം ഇപ്പോൾ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ കാമുകിയും നിർമാതാവുമായ 29 കാരി നൂർ അൽഫലാ എട്ട് മാസം ​ഗർഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

കോവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നത്. 2022 ഏപ്രിൽ മുതൽ ഇരുവരും പ്രണയത്തിലാണ്. അൽ പാച്ചിനോയുടെ പ്രതിനിധിയാണ് കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ഒരു മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ് പീപ്പിളിനോട് പറഞ്ഞത്. അടുത്തിടെയാണ് 79 കാരനായ റോബർട്ട് ഡി നീറോ തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം ലോകത്തെ അറിയിച്ചത്. 

ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. ജൂലിക്ക് ഇപ്പോൾ 33 വയസുണ്ട്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്. 22 വയസായി ഇരുവർക്കും. 

പ്രണയത്തിന് ഇരുവർക്കുമിടയിൽ പ്രായം ഒരു തടസമേ ആയില്ലെന്നാണ് പേജ് സിക്സ് റിപ്പോർട്ട് ചെയ്തത്. നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ട് അൽ പാച്ചിനോയ്ക്കെന്നും അവർ റിപ്പോർട്ട് ചെയ്തു. അൽ പാച്ചിനോയ്ക്ക് മുമ്പും തന്നേക്കാൾ ഒരുപാട് മുതിർന്നവരുമായി നൂർ ഡേറ്റിങ് നടത്തിയിരുന്നു. 74-കാരനായ മിക്ക് ജാഗറുമായി ഡേറ്റിങ് നടത്തുമ്പോൾ 22 വയസായിരുന്നു നൂറിന് പ്രായം. നിക്കോളാസ് ബെർ​ഗ്രുവെൻ‌ എന്ന 60കാരനുമായും പ്രണയത്തിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com