'അറസ്റ്റിലായി', പൊലീസ് ജീപ്പിനരികെ അമിതാഭ് ബച്ചൻ; ഹെൽമറ്റില്ലാതെ വീണ്ടും യാത്ര ചെയ്തോ എന്ന് ചോദ്യം

പൊലീസ് വാഹനത്തിൽ ചാരി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്
ടൂവിലറിൽ പോകുന്ന ബി​ഗ് ബി, താരം പൊലീസ് ജിപ്പിന് അരികെ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
ടൂവിലറിൽ പോകുന്ന ബി​ഗ് ബി, താരം പൊലീസ് ജിപ്പിന് അരികെ/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ലൊക്കേഷനിൽ എത്താൻ അപരിചിതന്റെ ബൈക്കിൽ കയറി യാത്ര ചെയ്ത ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെ ഹെൽമറ്റ് ധരിക്കാത്തതിന് വിമർശനവുമായി നിരവധി പേർ എത്തി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താൻ അറസ്റ്റിലായി എന്നാണ് ബി​ഗ്ബി  ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. 

പൊലീസ് വാഹനത്തിൽ ചാരി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. അതിനൊപ്പം അറസ്റ്റിലായി എന്നും കുറിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തോ എന്നാണ് ആരാധകരുടെ ചോദ്യം. ബച്ചന്റെ പ്രശസ്ത്രമായ ഡയലോ​ഗുകളും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

മുംബൈ നഗരത്തിൽ ബൈക്കിൽ ലിഫ്റ്റ് അടിച്ചു പോവുന്നതിന്റെ ചിത്രം ബി​ഗ് ബി തന്നെയാണ് പങ്കുവച്ചത്. എന്നാൽ വണ്ടി ഓടിക്കുന്ന ആൾക്കോ ബച്ചനോ ഹെൽമറ്റുണ്ടായിരുന്നില്ല. സംഭവം ചർച്ചയായതോടെ മുംബൈ പോൊലീസ് അമിതാഭ് ബച്ചനെ ശാസിക്കുകയും കേസ് റജിസ്റ്റർ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ ബച്ചൻ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. തനിക്ക് ലിഫ്റ്റ് തന്ന അജ്ഞാതന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com