

തന്റെ ചിത്രം മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി അന്ന രാജന്‍. തന്റെ ചിത്രം അശ്ലീലവും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച പേജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തുറന്നടിച്ചത്.
കേരള പൊലീസിനേയും സൈബര്‍ സെല്ലിനേയും മുഖ്യമന്ത്രി വിഡി സതീശനേയും മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് അന്നയുടെ പോസ്റ്റ്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തെളിവുകള്‍ താന്‍ ശേഖരിച്ചു വച്ചിട്ടുണ്ടെന്നും അന്ന സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
എന്റെ സല്‍പ്പേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ ഈ ചിത്രം അശ്ലീലവും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇത് നാണക്കേടാണ്. അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. എന്റെ സ്വകാര്യതയേും ആത്മാഭിമാനത്തേയും ലംഘിക്കുന്നതാണ്. ഈ അക്കൗണ്ട് ഞാന്‍ ഔദ്യോഗികമായി തന്നെ ഇന്‍സ്റ്റഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഉടനെ തന്നെ ബാധകമായ നിയമങ്ങള്‍ അനുസരിച്ച് പൊലീസിലും പരാതിപ്പെടും.
ഈ എഡിറ്റ് ചെയ്യപ്പെട്ട ചിത്രം പങ്കുവെക്കുന്നവരും സൃഷ്ടിച്ചവരും ഉത്തരം പറയേണ്ടി വരും. നിയമനടപടി സ്വീകരിക്കുകയും, നീതി നടപ്പിലാകുന്നത് വരെ ഞാന്‍ മുന്നോട്ട് പോവുകയും ചെയ്യും. ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങളെ പിന്തുണയ്ക്കുകയോ പങ്കുവെക്കുകയോ ചെയ്യാതിരിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates