'റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ, ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു'; മറുപടിയുമായി അന്ന രാജൻ

ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ.
Anna Rajan
Anna Rajanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് അന്ന രേഷ്മ രാജൻ. താൻ പങ്കുവച്ച പുതിയ വിഡിയോയ്ക്ക് മോശം കമന്റ് പോസ്റ്റ് ചെയ്തവർക്ക് കടുത്ത മറുപടി തന്നെ നൽകിയിരിക്കുകയാണ് അന്ന. ‘‘ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും.’’- എന്നാണ് അന്ന കുറിച്ചിരിക്കുന്നത്.

കടുത്ത അർജന്റീന ആരാധികയായ അന്ന ടീമിന്റെ ജഴ്സി അണിഞ്ഞുള്ള റീൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടാതെ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള ഗ്ലാമർ റീലും പോസ്റ്റ് ചെയ്യുകയുണ്ടായി. വലിയ വിമർശനമാണ് ഈ രണ്ട് വിഡിയോയ്ക്കും നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് കമന്റ് ബോക്സ് നടി നീക്കം ചെയ്തു.

അർജന്റീനയുടെ ജഴ്സി ധരിച്ചു കൊണ്ടുള്ള നിരവധി വിഡിയോകൾ അന്ന മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരംഗത്തേക്ക് വന്നത്. ചിത്രത്തിലെ ലിച്ചി എന്ന അന്നയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അഭിനയത്തിന് പുറമേ ഉദ്ഘാടന വേദികളിലും അന്ന സജീവമാണ്.

Anna Rajan
'സീതയായി മാറിയത് ധ്യാനത്തിലൂടെ, ഇത് ഞാൻ തിരഞ്ഞെടുത്ത റോളല്ല'; 'രാമായണ'യ്ക്കായി 3 വർഷം നടത്തിയ ആത്മീയ യാത്രയെക്കുറിച്ച് നടി
Anna Rajan
'മുഖ്യമന്ത്രി വിജയ് ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാ'; ധ്യാനിന്റെ പഴയ വിഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
Anna Rajan
'ഇനി പേടിയില്ല, ആരുടെയും അനുമതിക്കായി കാത്തിരിക്കില്ല, ഞാൻ എന്നെ തന്നെ തിരഞ്ഞെടുക്കുന്നു'; അനുപമയ്ക്ക് ഇതെന്തുപറ്റിയെന്ന് ആരാധകർ
Summary

Anna Rajan's replay to bad comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com