'വീട്ടിൽ മുഴുവൻ അഭിനേതാക്കളാ', പണിയെടുക്കുന്ന അമ്മ, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്ന അളിയനും പെങ്ങളും; ഫോട്ടോയുമായി പെപ്പെ

അമ്മയ്ക്ക് മാതൃദിനം ആശംസിച്ചുകൊണ്ടുള്ള ആന്റണി വർ​ഗീസിന്റെ പോസ്റ്റാണ് ഹിറ്റാകുന്നത്
കുടുംബത്തിനൊപ്പം ആന്റണി വർ​ഗീസ്/ ഫേയ്സ്ബുക്ക്
കുടുംബത്തിനൊപ്പം ആന്റണി വർ​ഗീസ്/ ഫേയ്സ്ബുക്ക്
Updated on
1 min read

ങ്കമാലി ഡയറീസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് ആന്റണി വർ​ഗീസ്. ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. കുടുംബത്തിനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് അമ്മയ്ക്ക് മാതൃദിനം ആശംസിച്ചുകൊണ്ടുള്ള ആന്റണി വർ​ഗീസിന്റെ പോസ്റ്റാണ്.

അടുക്കളയിൽ നിന്നുള്ള കുടുംബ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പണി എടുക്കുന്ന അമ്മയ്ക്കൊപ്പം ചുമ്മാ അടുക്കളയിൽ വന്നു നിൽക്കുന്ന പെങ്ങൾക്കും അളിയനുമൊപ്പമാണ് താരത്തിന്റെ സെൽഫി. ‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’- ആന്റണി കുറിച്ചു. 

തൊഴിലാളി ദിനത്തിലെ താരത്തിന്റെ പോസ്റ്റും വൈറലായിരുന്നു. അച്ഛനെയും ഓട്ടോയെക്കുറിച്ചുമുള്ള പോസ്റ്റാണ് ഹിറ്റായത്.  സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com