മൗത്ത് പബ്ലിസിറ്റിയുടെ കരുത്ത്; കേരള ബോക്‌സ് ഓഫീസിലും 'ബ്ലാസ്റ്റ്'; അര്‍ജുന്‍ ചിത്രം ഇതുവരെ നേടിയത്!

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച് ആക്ഷന്‍ കിങ് അര്‍ജുന്റെ തിരിച്ചുവരവ്
Blast
Blast
Updated on
1 min read

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച് ആക്ഷന്‍ കിങ് അര്‍ജുന്റെ തിരിച്ചുവരവ്. പേര് പോലെ തന്നെ ബ്ലാസ്റ്റ് ആയി മാറിയിരിക്കുകയാണ് ബ്ലാസ്റ്റ്. അര്‍ജുന്‍ മാത്രമല്ല, യുവനടി പ്രീതി മുകുന്ദനും അഭിരാമിയും ബ്ലാസ്റ്റില്‍ തീപ്പൊരി ആക്ഷനിലൂടെ കയ്യടി നേടുകയാണ്. വലിയ പ്രൊമോഷന്‍ ബഹളങ്ങളൊന്നുമില്ലാതെ വന്ന ചിത്രം തമിഴിലിലെന്നത് പോലെ കേരളത്തിലും വന്‍ വിജയമായിരിക്കുകയാണ്.

Blast
'51 മുറിവ്, ഒന്നര വയസ്സ്; ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി'; അശ്വതി ശ്രീകാന്ത് പറയുന്നു

കളക്ഷനില്‍ വന്‍ കുതിപ്പാണ് ബ്ലാസ്റ്റ് കൈവരിച്ചിരിക്കുന്നത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഇതുവരെ നേടിയത് 21 കോടിയോളമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 16.03 കോടിയാണ്. വിദേശത്ത് നിന്ന് 5.15 കോടിയും. കേരളത്തില്‍ നിന്നാകട്ടെ 2.60 കോടിയും. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ഹിറ്റടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കളക്ഷന്‍ മുന്നോട്ട് കുതിക്കുമെന്നാണ് കരുതുന്നത്.

Blast
'എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു'; അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

ആദ്യ ദിവസം ലഭിച്ച മൗത്ത് പബ്ലിസിറ്റിയുടെ കരുത്തില്‍ രണ്ടാം ദിവസം മുതല്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രീതിയുടേയും അഭിരാമിയുടേയും ആക്ഷന്‍ രംഗങ്ങളും അര്‍ജുന്റെ പ്രകടനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കുകയാണ് ആരാധകര്‍. നായക വേഷത്തില്‍ ഒരിടവേളയ്ക്ക് ശേഷമാണ് അര്‍ജുന്‍ ഹിറ്റടിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സംവിധാനം സുഭാഷ് കെ രാജ് ആണ്. രവി ബസ്‌റൂര്‍ സംഗീതം നല്‍കിയിരിക്കുന്ന സിനിമയില്‍ ദിലീപന്‍, ബാല ഹസന്‍, ജോണ്‍ കൊക്കന്‍, രമേശ് നാരായണന്‍, പവന്‍, വിവേക് പ്രസന്ന, വിനോദ് സാഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് രാഘവാണ്.

Summary

Arjun Sarja starrer Blast collection report. The action movie thrives in mouth publicity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Blast
Pranav Mohanlal, Mohanlal
Mohiniyattam
Patriot
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com