ഫഹദ് ഇനി 'കരാട്ടെ ചന്ദ്രന്‍'; ബിഗ് ബജ്റ്റ് ചിത്രവുമായി ഭാവന സ്റ്റുഡിയോസ്

ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന ഇന്‍ഡസ്ട്രി ഹിറ്റിന് പിന്നാലെ പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്
Karate Chandran
Karate Chandran
Updated on: 
1 min read

ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന ഇന്‍ഡസ്ട്രി ഹിറ്റിന് പിന്നാലെ പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസില്‍ നായകനായ കരാട്ടെ ചന്ദ്രന്‍ ആണ് ഭാവനയുടെ പുതിയ സിനിമ. നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കരാട്ടെ ചന്ദ്രന്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'മഹേഷിന്റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടര്‍ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യം ചിത്രം കൂടിയാണ് കരാട്ടെ ചന്ദ്രന്‍. എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിരയുമുണ്ട് ചിത്രത്തില്‍. വിജയരാഘവന്‍, ജോണി ആന്റണി, സുധീഷ്, രണ്‍ജി പണിക്കര്‍, ഗോകുല്‍ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോര്‍ജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ബാനര്‍: ഭാവനാ സ്റ്റുഡിയോസ്, നിര്‍മ്മാണം: ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, സംവിധാനം: റോയ്, രചന: എസ്. ഹരീഷ്, വിനോയ് തോമസ്, ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, കലാസംവിധാനം: വിവേക് കളത്തില്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജംഷീര്‍ പുറക്കാട്ടിരി, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Karate Chandran
'അഹാനയുടെ കല്യാണത്തിന് ദുല്‍ഖര്‍ അവതാരകനായത് മുസ്ലീമാണെന്ന് അറിയാതായിരുന്നോ?'; ദിയ കൃഷ്ണയോട് ലാലി
Karate Chandran
ഹിറ്റ്‌ലറെ വിറപ്പിച്ച 'ഫൗജി'; പ്രഭാസ് ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്
Karate Chandran
'ഫോര്‍ട്ട് കൊച്ചി മൊത്തം മുസ്ലീങ്ങള്‍, കേരളം അപകടത്തില്‍'; വിദ്വേഷ വിഡിയോയുമായി ഉത്തരേന്ത്യന്‍ വ്‌ളോഗര്‍; പിന്തുണച്ച് ദിയ കൃഷ്ണ
Summary

Bhavan Studios begins Karate Chandran with Fahadh Faasil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com