Bhavana
Bhavanaഫെയ്സ്ബുക്ക്

'അഭിമാന താരത്തോടൊപ്പം'; സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുക
Published on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു വിരുന്ന് നടന്നത്.

Bhavana
'നട്ടെല്ലിന് വെട്ടേറ്റു, കാലിന് ഫീലിങ് നഷ്ടമായി, എന്നന്നേക്കുമായി കിടപ്പിലായേനെ'; ആ രാത്രി ഇന്നും ഭയപ്പെടുത്തുവെന്ന് സെയ്ഫ് അലി ഖാന്‍

വിരുന്നില്‍ നിന്നുമുള്ള, ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം മന്ത്രി വി ശിവന്‍കുട്ടി പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ''സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം'' എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്.

Bhavana
'ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?'; ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

വിരുന്നില്‍ വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കില്ല. അദ്ദേഹം ഗോവയിലാണുള്ളത്. നേരത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത് ഭാവനയായിരുന്നു.

Summary

Film Actreass Bhavana will be the chief guest at Kerala Chief Minister's Christmas Banquet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com