രണ്ട് പേരും ഒരേ പൊളി! ഡാൻസുമായി ലാലേട്ടനും ശോഭനയും; 'തുടരും' പ്രൊമോ സോങ് ഇറക്കി വിടെന്ന് ആരാധകർ

മോഹൻലാൽ ഷൺമുഖം ആയെത്തിയപ്പോൾ ലളിത എന്ന കഥാപാത്രമായി ശോഭനയും തകർത്തു.
Thudarum
തുടരുംഇൻസ്റ്റ​ഗ്രാം
Updated on
1 min read

മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ തുടരും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡിയെ സ്ക്രീനിൽ ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകരും. തരുൺ മൂർത്തി ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ ഷൺമുഖം ആയെത്തിയപ്പോൾ ലളിത എന്ന കഥാപാത്രമായി ശോഭനയും തകർത്തു.

ഇപ്പോഴിതാ മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഡാൻസ് മാസ്റ്റർ ബ്രിന്ദ ഗോപാൽ. "മോഹൻലാൽ - ശോഭന എന്നീ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം വർഷങ്ങൾക്ക് ശേഷം ഒരു ഗാനം ചെയ്തു. രണ്ടു പേരും അടിപൊളിയാണ്. അവർ വളരെ നല്ലവരാണ്. ലാൽ സാർ അതിശയകരമായിരുന്നു, വളരെ സിംപിളായ വ്യക്തി.

ശോഭന ഒരു നല്ല സുഹൃത്താണ്, ഞാൻ അവരുടെ നൃത്തത്തിന്റെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ്. 20 വർഷങ്ങൾക്ക് ശേഷം ലാൽ സാറും ശോഭനയും ഒരുമിച്ച് ഒരു ഗാനത്തിൽ നൃത്തം ചെയ്തു. അവർ ഒരുമിച്ചെത്തിയപ്പോൾ ഗംഭീരമായിരുന്നു," ചിത്രങ്ങൾ പങ്കിട്ട് ബ്രിന്ദ മാസ്റ്റർ കുറിച്ചു.

തുടരും എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച പാട്ടു സീനിൽ നിന്നുള്ള ചിത്രങ്ങളാണിത്. എന്നാൽ ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടരും റിലീസിനു പിന്നാലെയാവും ഈ ഗാനം റിലീസ് ചെയ്യുക. ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് മുൻപ് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com