'മമ്മയുടെ സോഫയിൽ വന്നിരുന്നു, എന്റെ മെസേജ് കേൾക്കണം'; സാന്തയോട് പൃഥ്വിയുടെ അല്ലി

സുപ്രിയയാണ് മകളുടെ കത്ത് ആരാധകർക്കായി പങ്കുവെച്ചത്
അല്ലി, പൃഥ്വിരാജും സുപ്രിയയും/ ഇൻസ്റ്റ​ഗ്രാം
അല്ലി, പൃഥ്വിരാജും സുപ്രിയയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ക്രിസ്മസ് ആഘോഷത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും രാജകുമാരി അല്ലി. താരുപുത്രി സാന്താ ക്ലോസിന് അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമ്മയുടെ സോഫയിൽ വന്നിരുന്നു തന്റെ സന്ദേശേ കേൾക്കണം എന്നാണ് അല്ലി കത്തിൽ പറഞ്ഞിരിക്കുന്നത്. സുപ്രിയയാണ് മകളുടെ കത്ത് ആരാധകർക്കായി പങ്കുവെച്ചത്. 

ഹായ് സാന്ത, ദയവായി മമ്മയുടെ സോഫയിൽ ഇരുന്ന് എന്റെ സന്തേശം കേൾക്കൂ. ഫ്രോസൺ സിനിമയിലെ അന്ന ഡോളിനെ എനിക്ക് തരണം. പ്ലീസ്- അല്ലി കുറിച്ചു. ഞങ്ങളുടെ മരത്തിന് അടിയിൽ ഉണ്ടായിരുന്ന കത്താണ് ഇത് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രിയ കത്ത് പോസ്റ്റ് ചെയ്തത്. 

കൂടാതെ താൻ ഒരു അന്ന ഡോളിനെ ഓർഡർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ജാനുവരിയിൽ മാത്രമേ എത്തുകയൊള്ളൂ എന്നും സുപ്രിയ പറയുന്നു. മകൾക്കുവേണ്ടി മറ്റൊരു സമ്മാനം തനിക്ക് ഒരുക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അല്ലി വളരെ സ്പെഷ്യലാണെന്നും അതുകൊണ്ടാണ് എൽസയുടെ പാവയെ ചോദിക്കാതെ അന്നയുടേത് ചോദിച്ചതെന്നും ഒരാൾ കമന്റ് ചെയ്തു. അൽസയുടെ പാവ അല്ലിയുടെ കയ്യിലുള്ളതുകൊണ്ടാണ് ഇതെന്നായിരുന്നു സുപ്രിയയുടെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER