വിവാദങ്ങള്‍ക്കിടയിലും മക്കളുടെ പിറന്നാളാഘോഷം മുടക്കിയില്ല, കേരളത്തില്‍ അടിച്ചുപൊളിച്ച് സണ്ണി ലിയോണി; ചിത്രങ്ങള്‍

താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്
സണ്ണി ലിയോണിയും കുടുംബവും പിറന്നാള്‍ ആഘോഷത്തിനിടെ/ ഫേയ്‌സ്ബുക്ക്‌
സണ്ണി ലിയോണിയും കുടുംബവും പിറന്നാള്‍ ആഘോഷത്തിനിടെ/ ഫേയ്‌സ്ബുക്ക്‌
Updated on
2 min read

ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ഏറെ നാളായി കുടുംബത്തോടൊപ്പം കേരളത്തിലാണ്. എംടിവിയുടെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം എത്തിയത്. അതിനിടെ താരത്തിനെതിരെ വഞ്ചനകേസ് ഉയര്‍ന്നുവന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ അതിനിടെ തന്റെ മക്കളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് സണ്ണി.

താരത്തിന്റെ ഇളയ മക്കളായ അഷറിന്റേയും നോവയുടേയും പിറന്നാളാണ് ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂത്ത മകള്‍ നിഷക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കിയത്. ഇരട്ടക്കുഞ്ഞുങ്ങളുടെ മൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഹൃദയത്തില്‍തൊടുന്ന നീണ്ട കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കള്‍ക്ക് രണ്ട് വയസായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് താരം കുറിക്കുന്നത്. നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും സണ്ണി പറയുന്നു.

ഇപ്പോള്‍ സ്‌റ്റോറി ടൈമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഞാന്‍ അല്ല ഇപ്പോള്‍ നിങ്ങളാണ് കഥ പറയുന്നത്. ഒരുകാലത്ത് തല്ലുപിടുത്തമില്ലാത്ത ഒരു സമയമുണ്ടായിരുന്നു. എപ്പോഴും എനിക്ക് കേള്‍ക്കേണ്ടത് അതാണ്. നിങ്ങളെ ഇത്ര സ്‌നേഹിക്കുന്ന അച്ഛനേയും സഹോദരിയേയും കിട്ടയതില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. അതിനേക്കാളപ്പുറം നിങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളെ കിട്ടയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എത്ര സങ്കടപ്പെട്ടും ക്ഷീണിച്ചും ബുദ്ധിമുട്ടിയും ഇരിക്കുമ്പോള്‍ മമ്മാ ഐ ലവ് യു എന്നു കേള്‍ക്കുമ്പോള്‍ ഈ ലോകം ഇല്ലാതാവുന്നതുപോലെയാണ്- സണ്ണി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Dhruvan
Anupama Parameswaran
Mamitha Baiju, Radhika Sarathkumar and Suriya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com