'ഇത് വട്ടമെത്തും'; മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം, നിറയെ വെല്ലുവിളികളും; ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച് പോത്തേട്ടന്‍

എന്റെ മുന്‍ സിനിമകളില്‍ കുറച്ച് വിട്ടു നില്‍ക്കുന്നതാണെന്ന് കരുതുന്നു. കുറേക്കൂടെ ഡ്രാമയുള്ളൊരു സിനിമയാണ്
Mohanlal, Dileesh Pothan
Mohanlal, Dileesh Pothan
Updated on
1 min read

മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകനും നിര്‍മാതാവുമാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടുമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ മൂന്ന് ചിത്രങ്ങളിലൂടെ നടപ്പുരീതികള്‍ തന്നെ ദിലീഷ് പോത്തന്‍ മാറ്റിയെഴുതി. സംവിധാനത്തിലെ പോത്തേട്ടന്‍ ബ്രില്യന്‍സിനെക്കുറിച്ച് മലയാളി ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

Mohanlal, Dileesh Pothan
'കാന്‍സര്‍ കാരണം സംസാരിക്കാന്‍ പറ്റില്ല, അവന്‍ എഴുതി തന്ന കടലാസ് നോക്കി പൊട്ടിക്കരഞ്ഞു'; വിങ്ങലോടെ കമല്‍

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് ദിലീഷ് പോത്തനിപ്പോള്‍. സമീപകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന ദിലീഷ്, ഇടവേളയെടുത്ത് സംവിധാനത്തിനായി തയ്യാറെടുക്കുകയാണ്. ബാബു രാമചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്‍ സംസാരിക്കുന്നുണ്ട്.

Mohanlal, Dileesh Pothan
'സൈബര്‍ ആക്രമണം തുടരുന്നു, വര്‍ഗീയ അധിക്ഷേപവും'; ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

''ഇപ്പോള്‍ ഞാനൊര ഐഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. കേട്ടപ്പോള്‍ എക്‌സെറ്റഡ് ആയ പ്ലോട്ടാണ്. ഞാന്‍ ചെയ്തിട്ടുള്ള എല്ലാ കഥകളിലും എക്‌സൈറ്റിങ് ആയ പ്ലോട്ടും, എന്നാല്‍ അത്ര തന്നെ വെല്ലുവിളികളും ഉണ്ട്. അതുപോലെ തന്നെയാണ് ഇതും. ആ വെല്ലുവിളികളെ തരണം ചെയ്യാനുള്ള എഴുത്തിലും പ്രീ പ്രൊഡക്ഷന്‍ ജോലികളിലുമാണ്. പോള്‍സണ്‍ ആനിന്റെ കഥയാണ്. പോള്‍സണും ശ്യാമും കൂടെയാണ് എഴുതുന്നത്. അതിന്റെ ഡെവലപ്‌മെന്റ് സ്റ്റേജിലാണ്. ഇത് വട്ടമെത്തുമെന്ന് തോന്നുന്നു. ഏകദേശം ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടുണ്ട്.'' ദിലീഷ് പോത്തന്‍ പറയുന്നു.

''അതൊരു ഡ്രാമയാണ്. അത്രയും ആയിട്ടില്ല. സിനിമയുടെ പ്രോസസിലാണ്. ജോണറൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്ത് വരുന്നേയുള്ളൂ. എന്റെ മുന്‍ സിനിമകളില്‍ കുറച്ച് വിട്ടു നില്‍ക്കുന്നതാണെന്ന് കരുതുന്നു. കുറേക്കൂടെ ഡ്രാമയുള്ളൊരു സിനിമയാണ്.'' എന്നും ദിലീഷ് പോത്തന്‍ പറയുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ദിലീഷ് പോത്തന്‍.

മോഹന്‍ലാല്‍ ദിലീഷ് പോത്തന്‍ ചിത്രത്തില്‍ നായകനാകുന്നത് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഷിബു ബേബ്ി ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

Summary

Dileesh Pothan is excited for his next directorial. Says it is more dramatic than his previous movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com