'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്

ഞാൻ സിനിമയിലെത്തിയിട്ട് 16-17 വർഷമായി.
Vysakh, Khalifa
Vysakh, Khalifaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

മലയാള സിനിമാ പ്രേക്ഷകർ ഈ വർഷം ഏറ്റവും കൂടുതൽ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഖലീഫ'. വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്നതു കൊണ്ട് 'ഖലീഫ' തീർച്ചയായും ആഘോഷിക്കാനുള്ള ഒരു സിനിമയായിരിക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂർ‌ത്തിയായത്.

ഒരു പാക്ക്അപ്പ് പാർട്ടിയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഖലീഫയെക്കുറിച്ച് വൈശാഖ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിലെ ഏറ്റവും സമാധാനത്തോടെ ചെയ്ത് തീർത്ത സിനിമയാണ് ഖലീഫ എന്നാണ് വൈശാഖ് പറഞ്ഞത്.

"എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. ഞാൻ സിനിമയിലെത്തിയിട്ട് 16-17 വർഷമായി. ഇത്രയും സ്ട്രെസ് ഫ്രീയായിട്ട് ടെൻഷനില്ലാതെ വളരെയധികം ആസ്വദിച്ച് ഇതിന് മുൻപ് ഞാനൊരു സിനിമ ചെയ്തിട്ടില്ല. ഇത്രയും മികച്ച ടീമിനെ സമ്മാനിച്ച ജിനുവിന് നന്ദി. അടിപൊളിയായിരുന്നു.

അത്രയും ​ഗംഭീര ഫിലിമായിരുന്നു. ഞാൻ ആ​ഗ്രഹിച്ചതിനേക്കാളും പെർഫെക്ഷനോടെ ചിത്രം ചെയ്യാൻ പറ്റി. എനിക്ക് നൂറ് ശതമാനവും ഉറപ്പിച്ച് പറയാൻ പറ്റും, കുറച്ച് വർഷം കഴിയുമ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നിർമാതാക്കളുടെ കൂട്ടത്തിൽ ജിനു വി എബ്രഹാമും ഉണ്ടാകുമെന്ന്".- വൈശാഖ് പറഞ്ഞു.

ഓണം റിലീസായി ഓ​ഗസ്റ്റ് 20 നാണ് ഖലീഫ തിയറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. രണ്ട് ഭാ​ഗങ്ങളായാണ് ഖലീഫ ഒരുങ്ങുന്നത്.

Vysakh, Khalifa
'ഞാനല്ലാതെ പിന്നാര്...'; സാഷ ട്രാക്കില്‍, കെട്ടിപ്പിടിച്ചും മകള്‍ക്കായ് കയ്യടിച്ചും സംഗീത; ജീവിത ട്രാക്കിലും മുന്നോട്ട്
Vysakh, Khalifa
'പരിചയമുള്ളവരോട് ആണോടാ വൃത്തികേട് പറയുന്നത്?'; അശ്ലീല കമന്റിട്ടവനെ പൂട്ടി ലക്ഷ്മി മേനോന്‍
Vysakh, Khalifa
'കയ്യടി കിട്ടാന്‍ പറയുന്നതല്ല, ഞാന്‍ കണ്ടതില്‍ ഏറ്റവും ഫ്‌ളക്‌സിബിള്‍ ആയ നടന്‍ മമ്മൂക്കയാണ്'; പൃഥ്വിരാജ്, വിഡിയോ
Summary

Director Vysakh talks about his upcoming movie Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com