ഡ്രൈവിങ് ലൈസൻസും ബോളിവുഡിലേക്ക്, പൃഥ്വിരാജിന്റെ വേഷത്തിൽ അക്ഷയ് കുമാർ, ഒപ്പം ഇമ്രാൻ ഹാഷ്മിയും

രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിങ് ലൈസൻസ്. ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ബോളിവുഡിലെ സൂപ്പർതാരം അക്ഷയ്കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കിൽ പ്രധാന വേഷത്തിലെത്തുന്നത്. 

പൃഥ്വിരാജ് അഭിനയിച്ച സിനിമാ താരത്തിന്റെ റോളിലാണ് അക്ഷയ് കുമാർ എത്തുക. സുരാജ് വെഞ്ഞാറമൂടിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാകും ഇമ്രാൻ ഹാഷ്മി എത്തുക. ആദ്യമായാണ് ഇരു താരങ്ങളും സിനിമയിൽ ഒന്നിക്കുന്നത്. രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമിക്കുന്നു.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജർ രവി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തി. പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും, അന്ന ബെന്നിന്റെ ഹെലൻ എന്നിവയും ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER