ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീതാ രാമത്തിന്റെ ട്രെയ്ലർ പുറത്ത്. ലഫ്റ്റനന്റ് റാമിന്റേയും സീതയുടേയും കഥയാണ് ചിത്രത്തിൽ പറയുന്നത്. മൃണാല്‍ താക്കൂർ നായികയായി എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ലവ് ഡ്രാമയാണ്.
പ്രണയം തന്നെയാണ് ട്രെയിലറിൽ നിറഞ്ഞു നില്‍ക്കുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. റാമിന്റേയും സീതയുടേയും പ്രണയകഥ അന്വേഷിച്ചുള്ള രശ്മിക മന്ദാനയുടെ കഥാത്രം അഫ്രീന്റെ യാത്രയാണ് ട്രെയിലറിൽ പറയുന്നത്. പ്രണയവും വിരഹവും വേദനയും നിറഞ്ഞതാണ് ട്രെയിലർ.
ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates