'വിഷുവിന് എടുത്ത പടമാണോ ലാലേട്ടാ...'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെയിൻ സ്മോക്കേഴ്സ്, കമന്റുമായി മലയാളികൾ

തങ്ങള്‍ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു ഇവരുടെ പോസ്റ്റ്.
The Chainsmokers, Mohanlal
The Chainsmokers, Mohanlalഇൻസ്റ്റ​ഗ്രാം
Updated on
1 min read

വോട്ട് ചെയ്ത ശേഷം താൻ യുഎസിലേക്ക് പോവുകയാണെന്ന വിവരം നടൻ മോഹൻലാൽ ആരാധകരോട് പങ്കുവച്ചിരുന്നു. വിഷു ദിനത്തിൽ അമേരിക്കയിൽ നിന്ന് മാധ്യമങ്ങൾക്ക് ഫോണിലൂടെ വിഷു ആശംസകൾ നേർന്ന ലാലേട്ടന്റെ സംഭാഷണം വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

ദ് ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം- പോപ്പ് താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവരാണ് മോഹന്‍ലാലിനൊപ്പമുള്ള തങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു ഇവരുടെ പോസ്റ്റ്.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം), പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍ സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ സെൽഫി എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ക്ലോസര്‍, ഡോണ്‍ഡ് ലെറ്റ് മീ ഡൗണ്‍, സംതിങ് ലൈക്ക് ദിസ് തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍ സ്മോക്കേഴ്സിന്‍റെ കരവിരുതുകളാണ്. ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ചെയിന്‍ സ്മോക്കേഴ്സ് മുംബൈയിലും ഡല്‍ഹിയിലും ഇതിനുമുന്‍പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്.

The Chainsmokers, Mohanlal
'ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ, അത് ഇപ്പോഴും എനിക്കുണ്ട്'; 'യൂത്ത്' താരത്തെക്കുറിച്ച് മമ്മൂട്ടി

ഇന്‍ഡിപെന്‍ഡന്‍റ് ആര്‍ട്ടിസ്റ്റുകളുടെ പാട്ടുകള്‍ റീമിക്സ് ചെയ്തുകൊണ്ടാണ് ചെയിന്‍ സ്മോക്കേഴ്സ് ആദ്യം സംഗീതപ്രേമികളുടെ ശ്രദ്ധ നേടുന്നത്. ആകാശ് അംബാനിയുടെ വിവാഹാഘോഷത്തിലും മെയിന്‍ ഡിജെമാരായി ചെയിന്‍ സ്മോക്കേഴ്സ് എത്തിയിരുന്നു. മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പോസ്റ്റില്‍ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.

The Chainsmokers, Mohanlal
'ഞെട്ടിക്കും'; ലോക 2വില്‍ വാമ്പയറായി വരുമോ? ആവേശമായി മമ്മൂട്ടിയുടെ മറുപടി

കിലുക്കം 25 എന്ന പേരില്‍ തന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്റ്റേജ് ഷോകളുടെ ഭാഗമായാണ് മോഹന്‍ലാല്‍ അമേരിക്കയില്‍ എത്തിയത്. അതേസമയം പേട്രിയറ്റ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മെയ് 1 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Electronic DJ duoThe Chainsmokers share a pic with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com