'ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ, അത് ഇപ്പോഴും എനിക്കുണ്ട്'; 'യൂത്ത്' താരത്തെക്കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി ചിന്നയുമെത്തി
Mammootty
Mammootty
Updated on
1 min read

തമിഴ് യുവനടനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഈയ്യടുത്തിറങ്ങിയ യൂത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ ചിന്നയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് വൈറലാണ്. തന്റെ പുതിയ ചിത്രമായ പേട്രിയറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം.

Mammootty
'മലയാളം അറിയാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടി'; വാഴ 2വിലെ ആ 'കണ്‍ഫ്യൂഷന്‍' തീര്‍ത്ത് ശബരീഷ്

മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി ചിന്നയുമെത്തി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നായിരുന്നു മമ്മൂട്ടിയുടെ വിഡിയോ പങ്കുവച്ച് ചിന്ന കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ചിന്നയുടെ പ്രതികരണം. യൂത്ത് സിനിമയുടെ നായകനും സംവിധായകനുമായ ചിന്നയും മമ്മൂട്ടിയുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ''അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇനിയും പരീക്ഷിച്ച് അഭിനയിക്കാനുള്ള കഥാപാത്രങ്ങള്‍ ഉണ്ടോ?'' എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി.

Mammootty
'കാലില്‍ വീണ് മാപ്പ് ചോദിക്കാം'; തമന്നയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ അന്നു കപൂര്‍

''ഈ ചോദ്യത്തിന് ഉത്തരമൊന്നുമില്ല. ഞാന്‍ ഇന്ന് യൂത്ത് എന്ന ഒരു സിനിമയുടെ സക്‌സസ് മീറ്റ് കണ്ടിരുന്നു. ഒരുപാട് പിള്ളേര് സംസാരിച്ചു. അതില്‍ ഒരാള്‍ വന്ന് സംസാരിക്കുമ്പോള്‍ അവന് സന്തോഷവും വരുന്നുണ്ട്, സങ്കടവും വരുന്നുണ്ട്. ഞാന്‍ സിനിമയില്‍ നന്നാവൂല്ല, എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടൂല്ല, നീ എന്തിനാടാ വെറുതെ പോകുന്നത്. നിന്നെ കളിയാക്കാനാണ് വിളിക്കുന്നത് എന്നൊക്കെ അവന്റെ അച്ഛന്‍ പറയുന്നുണ്ട്. അവസാനം ഇയാള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടി എന്നൊക്കെ പറയുമ്പോള്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോകുന്ന ഒരു മൊമെന്റ് ഉണ്ട്.'' മമ്മൂട്ടി പറയുന്നു.

''ഞങ്ങള്‍ക്കൊന്നും അങ്ങനെയൊരു മൊമെന്റേ ഉണ്ടായിട്ടില്ല. ഞങ്ങള്‍ സിനിമ വന്നതിന് ശേഷം സിനിമയില്‍ ഉണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ എക്‌സൈറ്റ്‌മെന്റ്, ആ ആര്‍ത്തി, ആഗ്രഹം. ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അത് ഇപ്പോഴും എനിക്കുണ്ട്'' എന്നും മമ്മൂട്ടി പറയുന്നു.

Summary

Mammootty talks about Youth movie actor Chinna in Patriot press meet. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com