'ഉമ്മിച്ചിയെ തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല'; ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക്'; ഉള്ളുതൊട്ട് നവാസിന്റെ മക്കള്‍

ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങള്‍ക്ക് വരുന്നുണ്ട്
Family of Kalabhavan Navas
Family of Kalabhavan Navas
Updated on: 
1 min read

വാപ്പിച്ചിയുടെ മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞ് നടന്‍ കലാഭവന്‍ നവാസിന്റെ മക്കള്‍. ഉമ്മ രഹ്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മക്കളുടെ കുറിപ്പ്. രഹ്നയെ ഒന്നു കാണണം എന്ന് മെസേജിലൂടെ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അങ്ങനെ നിര്‍ബന്ധിച്ചെടുത്ത ചിത്രമാണിതെന്നും മക്കള്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് മെസേജ് ഞങ്ങള്‍ക്ക് വരുന്നുണ്ട് ഒത്തിരി നിര്‍ബന്ധിച്ചെടുത്ത ഫോട്ടോ ആണിത്. വാപ്പിച്ചി ഇല്ലാതായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് നല്ല രീതിയിലുള്ള ഗൈഡന്‍സ് ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.

ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന ടാസ്‌ക് പോലെയാണ് തോന്നുന്നത്. ഞങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ഓരോ ടാസ്‌കും വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങള്‍ അതിനെ നേരിടുന്നു. വാപ്പിച്ചിപോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളു .

ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. ഗൈഡന്‍സ് ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ ഗൈഡന്‍സ് ഞങ്ങള്‍ക്ക് ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ പടച്ചവന്‍ ഞങ്ങളെ നല്ലരീതിയില്‍ സഹായിക്കുന്നുമുണ്ട്. വാപ്പിച്ചിയുടെ കൈകളില്‍ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്.

വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാന്‍ ഉമ്മിച്ചിയെ പടച്ചവന്‍ സഹായിക്കട്ടെ. ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ഓക്കെ ആവാന്‍ പ്രാര്‍ത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയുണ്ട് . പ്രാര്‍ത്ഥന കൊണ്ട് നിങ്ങള്‍ ഞങ്ങള്‍ക്കൊരു തണല്‍ തന്നതിന് ഈശ്വരന്‍ നിങ്ങള്‍ക്കും ഒരു തണല്‍ തന്നിട്ടുണ്ടാവും. എല്ലാവര്‍ക്കും നന്ദി.

Family of Kalabhavan Navas
മൊബൈലുമായി മുഖത്തേക്ക് വന്ന് ചോദിക്കും, മിണ്ടിയില്ലെങ്കില്‍ അഹങ്കാരമാണെന്ന് പറയും: നിഖില വിമല്‍
Family of Kalabhavan Navas
നായികയുടെ കൈ ചുംബിക്കുന്ന രാജന്‍ സക്കറിയ; 'കസബ'യിലെ രംഗം പങ്കുവച്ച് നിതിന്‍ രഞ്ജി പണിക്കര്‍; ഗീതുവിനുള്ള മറുപടി?
Family of Kalabhavan Navas
'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ
Summary

Family of Kalabhavan Navas pens an emotional note. His children are thankfull for getting mother Rahna back.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sathyan Anthikad, Jisma
palakkad double murder update
G Sukumaran nair, K B Ganesh kumar
Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com