'അല്ലു അർജുനൊപ്പം സിനിമ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല'; 'രാക്ക'യെക്കുറിച്ച് ഫെമിന

'രാക്ക'യുടെ കാസ്റ്റിൽ ഞാനുണ്ടെന്ന് അറിയുന്നത് തന്നെ അപ്പോഴാണ്.
Raaka, Femina George
Raaka, Femina Georgeഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം 'രാക്ക' സിനിമാ പ്രേക്ഷകരിൽ ഉണർത്തിയിരിക്കുന്ന ആവേശം വളരെ വലുതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളി താരം ഫെമിന ജോർജും ചിത്രത്തിൽ എത്തുന്നുണ്ട്. രാക്കയിലെ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഫെമിന ഇപ്പോൾ. പ്രതീക്ഷിക്കാത്ത സമയത്ത് വന്ന അവസരമാണ് 'രാക്ക'യിലേതെന്ന് നടി പറഞ്ഞു.

അല്ലു അർജുനൊപ്പം സിനിമ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ലെന്നും കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഫെമിന പറഞ്ഞു. "പ്രതീക്ഷിക്കാത്ത സമയത്ത് വന്ന അവസരം. ഡിസ്കോയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് 'രാക്ക'യുടെ ടീമിന്റെ മെസേജ് കാണുന്നത്. 'രാക്ക'യുടെ കാസ്റ്റിൽ ഞാനുണ്ടെന്ന് അറിയുന്നത് തന്നെ അപ്പോഴാണ്.

Raaka, Femina George
'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

പിന്നീട് അവരെ നേരിൽ കണ്ടു. എല്ലാം പെട്ടെന്നായിരുന്നു. 'രാക്ക'യിലെ കാസ്റ്റിങും ബ്രൂസ്‌ലി ബിജിയെ കണ്ടായിരുന്നു. അല്ലു അർജുനൊപ്പം സിനിമ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. ആദ്യമായി കാണുന്ന അല്ലു അർജുന്റെ സിനിമ ഹാപ്പിയാണ്. ഒരുപാട് തവണ റിപ്പീറ്റ് അടിച്ച് കണ്ട സിനിമ.

Raaka, Femina George
'സമൂഹം കാലാവസ്ഥ പോലെ മാറിക്കൊണ്ടിരിക്കും; അതിനെ ​ഗൗരവമായി എടുക്കേണ്ട കാര്യമില്ല'

അന്ന് മുതൽ അല്ലു ഫാൻ. 'രാക്ക'യിൽ ചെറിയ കഥാപാത്രമാണെങ്കിലും എന്നെ സംബന്ധിച്ച് അത് വലിയൊരു അവസരം ആണ്". - ഫെമിന പറഞ്ഞു. സുഭാഷ് ലളിത സുബ്രഹ്മണ്യം സംവിധാനം ചെയ്ത കറക്കം ആണ് ഫെമിനയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. മ്യൂസിക്കൽ ഹൊറർ ചിത്രമായെത്തിയ കറക്കത്തിൽ ശ്രീനാഥ് ഭാസിയാണ് നായകൻ.

Summary

Femina George talks about Allu Arjun movie Raaka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com