അമൃത സുരേഷിന്റെ ആലാപനത്തിൽ 'റൂബി'യിലെ മനോഹര മെലഡി; 'കൺമണിയേ' ലിറിക്കൽ വീഡിയോ

ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
Ruby
Ruby
Updated on: 
1 min read

താരാട്ടുപാട്ടിന്റെ ആർദ്രതയും മനോഹരമായ മെലഡിയും ചേർന്ന 'കൺമണിയേ' എന്ന ഗാനവുമായി 'റൂബി'യുടെ സംഗീതയാത്രയ്ക്ക് തുടക്കം. സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനമായ 'കൺമണിയേ'യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അമൃത സുരേഷിന്റെ ഹൃദ്യമായ ആലാപനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

താരാട്ടുപാട്ടിന്റെ മൃദുലതയുള്ള ഈണം ആദ്യ കേൾവിയിൽ തന്നെ ശ്രദ്ധ നേടുന്നതാണ്. ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുജൻ ആരോമലാണ്. ഈണത്തിന്റെ വൈകാരികത ചോരാതെ മനോഹരമായി പാടിയ അമൃത സുരേഷിന്റെ ആലാപനം ഗാനത്തിന് പ്രത്യേക ഭംഗി നൽകുന്നു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫോറം മാളിലെ പി.വി.ആർ തിയേറ്ററിൽ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ ദേവനന്ദ, അപ്പാനി ശരത്, അതിഥി രവി, ധ്രുവൻ, ഷഫ്ന, ബാലാജി ശർമ്മ എന്നിവർ സംസാരിച്ചു. നിർമ്മാതാക്കളായ ഷാജു എസ്., ഫവാസ്, സംവിധായകൻ സുജൻ ആരോമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗാനം ആലപിച്ച അമൃത സുരേഷും തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്., ഫവാസ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സലാം ബാപ്പുവാണ് അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയാനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്. റെജിൻ സാന്റോയാണ് ഛായാഗ്രഹണം. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. പിആർഒ: സതീഷ് എരിയാളത്ത്.

Ruby
'നാണക്കാരനാ, ഇവന്റെ വീട്ടുകാരെ ആര്‍ക്കെങ്കിലും അറിയുമോ?'; തെറി സന്ദേശം അയച്ച 'ജിടിഎ' ആരാധകനെതിരെ പാര്‍വതി
Ruby
'അപ്പന്‍ ചെയിന്‍ സ്‌മോക്കറായിരുന്നു, അതിന്റെ ഏറ്റവും മോശം അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്'; 'തീവണ്ടി' നിരസിച്ചത് എന്തുകൊണ്ടെന്നും ചാക്കോച്ചന്‍
Ruby
പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ
Summary

First song from the movie Ruby is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER