ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി 'ഗൊന്ധല്‍'; മറികടന്നത് മലയാള ചിത്രം ബാലനേയും

33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
Gondhal
Gondhal
Updated on
1 min read

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗൊന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ധുരന്ധര്‍ അടക്കമുള്ള വാണിജ്യ വിജയം നേടിയ സിനിമകളുള്ള പട്ടികയില്‍ നിന്നാണ് മറാഠി ചിത്രത്തിന്റെ നേട്ടം. മലയാളത്തില്‍ നിന്നും ബാലനും പട്ടികയിലുണ്ടായിരുന്നു. അംഗ്, ഇക്കീസ് എന്നി ചിത്രങ്ങള്‍ക്കൊപ്പം ടോപ് ത്രീയിലെത്തിയ ശേഷമാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് മറാഠി ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

33 സിനിമകളുടെ പട്ടികയില്‍ 14 ഉം ഹിന്ദി ചിത്രങ്ങളായിരുന്നു. ബോര്‍ഡര്‍ 2, മേം വാപ്‌സ് ആവുംഗ, ധുരന്ധര്‍ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ഗൊന്ധല്‍ മത്സരിക്കുക. കഴിഞ്ഞ വര്‍ഷം ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം നേടിയ സംവിധായകനാണ് ഗൊന്ധല്‍ ഒരുക്കിയ സന്തോഷ് ദവകര്‍.

നീരജ് ഗയ്വാന്‍ ഒരുക്കിയ ഹോംബൗണ്ട് ആയിരുന്നു പോയവര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി. 2027 മാര്‍ച്ച് 14ന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കര്‍ പ്രഖ്യാപനം നടത്തുക.

Gondhal
ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം 'പിക്‌നികു'മായി ഭാവന സ്റ്റുഡിയോസ്; നായകന്‍ സന്ദീപ് പ്രദീപ്
Gondhal
'ഞാന്‍ മദ്യപാനം നിര്‍ത്തി, അതിനായി ചികിത്സ നടത്തി'; സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി; തുറന്നു പറഞ്ഞ് ധര്‍മജന്‍
Gondhal
ബിബിന്‍ ജോര്‍ജിന്റെ കട ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് ധര്‍മജന്‍
Summary

Gondhal becomes India's official entry for Oscars 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com