'ബാലയുടെ മോൾ പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ​ഗതി​കേട്'; മറുപടിയുമായി ​ഗോപി സുന്ദർ

അമൃതയ്ക്കും മകൾ പാപ്പുവിനും കുടുംബത്തിനുമൊപ്പമായിരുന്നു ​ഗോപി സുന്ദറിന്റെ ഓണാഘോഷം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

​ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണം ഇരുവരും വൻ ആഘോഷമാക്കിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഓണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൃതയ്ക്കും മകൾ പാപ്പുവിനും കുടുംബത്തിനുമൊപ്പമായിരുന്നു ​ഗോപി സുന്ദറിന്റെ ഓണാഘോഷം. അമൃതയ്ക്കും പാപ്പുവിനും ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രങ്ങൾക്കു താഴെ വന്ന ഒരു കമന്റിന് ​ഗോപി സുന്ദറിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

ബാലയുടെ മോൾ പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ​ഗതി​കേട്. അവൻ ആണെങ്കിൽ കെട്ടിച്ചുകൊടുക്കേണ്ട മോനും ഉണ്ട്. എങ്ങനെ ഹാപ്പിയായി ജീവിക്കാൻ പറ്റുന്നോ എന്തോ- എന്നാണ് ഒരാൾ കുറിച്ചത്. വൈകാതെ താരത്തിന്റെ മറുപടി എത്തി. താൻ എന്തിനാണ് വിഷമിക്കുന്നത്. ഇവിടെ എല്ലാവരും സന്തോഷത്തിലാണ്. നിങ്ങൾ വിഷമിക്കേണ്ട. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോൾ ഞാൻ പറയാം. ഇപ്പോ തൽക്കാലം സുൽത്താൻ പോ- എന്നായിരുന്നു ​ഗോപി സുന്ദറിന്റെ മറുപടി. നിരവധി പേരാണ് ​ഗോപി സുന്ദറിന് പിന്തുണയുമായി എത്തുന്നത്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത് എന്താണ് എന്നാണ് വിമർശകനോട് അവർ ചോദിക്കുന്നത്. 

ഇത് ആദ്യമായല്ല ​ഗോപി സുന്ദറും അമൃതയും ഇത്തരം വിമർശനങ്ങൾക്ക് ഇരയാവുന്നത്. അടുത്തിടെ ​ഗോപി സുന്ദറിന്റെ മക്കളുടെ വേദനയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു കമന്റ്. തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് രണ്ടുപേരും കൃത്യമായി മറുപടി പറയാറുണ്ട്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം തുറന്നു പറയുന്നത്. നടൻ ബാലയായിരുന്നു അമൃത സുരേഷിന്റെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിലാണ് പാപ്പു ജനിച്ചത്. വൈകാതെ ഇവർ വേർപിരിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com