'കല്യാണത്തിന് കമ്മൽ മറന്നുപോയി; വെളുപ്പിനെ അത് കൊണ്ടുവന്നത് മുൻ ഭർത്താവ്'

ശരിയാകുന്നില്ല എന്ന് വരുമ്പോൾ സെപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു.
Ganesh Venkataramani, Kalesh Govindan, Gowry Lekshmi
Ganesh Venkataramani, Kalesh Govindan, Gowry Lekshmiഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

അടുത്തിടെയാണ് ​ഗായിക ​ഗൗരി ലക്ഷ്മി വിവാഹിതയായത്. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ഗോവിന്ദനാണ് ​ഗൗരിയുടെ ഭർത്താവ്. ഗൗരിയുടേയും കലേഷിന്റേയും വിവാഹത്തിന് മുന്‍ ഭര്‍ത്താവ് ഗണേഷ് വെങ്കട്ടരമണിയും സജീവ സാന്നിധ്യമായിരുന്നു. പരസ്പര ബഹുമാനത്തോടെയും ആരോഗ്യകരമായ സൗഹൃദത്തോടെയും മുൻ ബന്ധത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് ​ഗൗരി പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്.

ആ ബന്ധത്തിൽ എന്താണോ വർക്ക് ആവാത്തത് അത് മാറ്റി വെച്ചിട്ട് വർക്ക് ആകുന്ന കാര്യങ്ങൾ മാത്രമാണ് കൊണ്ടുപോകുന്നതെന്ന് ഗൗരി പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗൗരി. "നമ്മൾ ഓരോ സ്റ്റേജിലൂടെയാണ് കടന്നു പോകുന്നത്. ആദ്യം ഒരു കല്യാണത്തിനുള്ളിൽ ഇരിക്കുന്നു.

ചെറിയ പ്രശ്നങ്ങൾ പലപല കാരണങ്ങൾ കൊണ്ട് വരുന്നു. അവിടെ നമ്മൾ ശരിയായിട്ടുള്ളത് റിപ്പയർ ചെയ്യാൻ നോക്കുന്നു, ശരിയാകുന്നില്ല എന്ന് വരുമ്പോൾ സെപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. പിന്നെ ഡിവോഴ്സിലേക്ക് എത്തുന്നു. ഡിവോഴ്സ് കഴിഞ്ഞ് ഒരു ഗ്യാപ്പ് ഉണ്ടാവും. ഓരോ സ്റ്റേജിലും നമ്മൾ മുന്നോട്ടു പോകുമ്പോൾ ഓരോ സാധനം സോർട്ട് ചെയ്താണ് പോകുന്നത്. ഈ വിഷമം ഒക്കെ തുടക്കത്തിലാണ് ഉണ്ടാകുന്നത്.

ഇപ്പോൾ പരാതികളും ദേഷ്യവും, നീ എന്തുകൊണ്ട് അത് ചെയ്തില്ല നീ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെയുള്ള ദേഷ്യവും പൊട്ടിത്തെറിയും എല്ലാം കഴിഞ്ഞുള്ള സ്ഥലത്ത് എത്തിക്കഴിഞ്ഞാണ് ഞാൻ കല്യാണം കഴിക്കുന്നത്. ആ നാടകം എല്ലാം അവസാനിച്ചതിനു ശേഷമാണ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നത്.

അന്ന് രാവിലെ എന്റെ കല്യാണത്തിന് കമ്മല് മറന്നുപോയിട്ട് അവനാണ് എറണാകുളത്ത് നിന്ന് വെളുപ്പിനെ കമ്മലും കൊണ്ടുവന്നത്. നമ്മൾ തമ്മിൽ ഉള്ള ബന്ധം പൂർണമായും കഴിഞ്ഞു, ആ ബന്ധത്തിൽ എന്താണോ വർക്ക് ആവാത്തത് അത് മാറ്റി വെച്ചിട്ട് വർക്ക് ആകുന്ന സാധനങ്ങളും കൊണ്ട് മാത്രമാണ് നമ്മൾ മുൻപോട്ട് പോകുന്നത്.

അതിലങ്ങനെ സങ്കടവും കാര്യങ്ങളും ഒന്നും, അവനുമില്ല എനിക്കുമില്ല".- ഗൗരി ലക്ഷ്മി പറഞ്ഞു. പതിമൂന്നാം വയസ്സിൽ ‘കാസനോവ’ എന്ന മലയാള സിനിമയ്ക്കു വേണ്ടി ഗാനം രചിച്ചുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച ​ഗായികയാണ് ഗൗരി ലക്ഷ്മി.

Ganesh Venkataramani, Kalesh Govindan, Gowry Lekshmi
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Ganesh Venkataramani, Kalesh Govindan, Gowry Lekshmi
'ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്നെനിക്കറിയില്ല; ഈ തല്ലിപ്പൊട്ടിച്ചത് മുഴുവൻ എന്താണ് ?' വിമർശിച്ച് കൃഷ്ണകുമാർ- വിഡിയോ
Ganesh Venkataramani, Kalesh Govindan, Gowry Lekshmi
'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ
Summary

Gowry Lekshmi talks about her second marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishwarya Lekshmi
In a tragic accident near Kongad in Palakkad district, a 19-year-old college student lost her life after coming under the wheels of a moving private bus on Wednesday morning
Gowri Krishnan
Anumol
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com