

ദാദാ സാഹിബ് പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മലൈകോട്ടൈ വാലിബൻ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഹരീഷ് പങ്കുവച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ പരമോന്നത ബഹുമതി തൻ്റെ വീട്ടിലേക്ക് വന്നതു പോലെയാണെന്നും അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണെന്നും ഹരീഷ് പേരടി കുറിച്ചു. അതേസമയം പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും ഈശ്വരനോടും പ്രേക്ഷകരോടും നന്ദിയുണ്ടെന്നും മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്
അഭിപ്രായങ്ങൾ തുറന്നു പറയുന്നതു കൊണ്ടായിരിക്കാം വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്...പക്ഷെ അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എൻ്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല ...
ഇതിൽ സുചി ചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോ തന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും..ചെന്നൈയിലെ മലൈകോട്ടെ വാലിബൻ്റെ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചി ചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക് ...
നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്...ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്..അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്ന ഈ രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എനിക്ക് എൻ്റെ വീട്ടിലേക്ക് വന്നതു പോലെയാണ്..
അയാൾ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്...ഇത് എൻ്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്നേഹം ലാലേട്ടാ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates