'ഞാനും എന്റെ മോളും കൂടി ആദ്യമായി പാടി പാട്ട്'; വിഡിയോ പങ്കുവച്ച് ഹരീഷ് ശിവരാമകൃഷ്ണൻ

ഫ്രണ്ട്ഷിപ്പ് ഡേയിൽ തന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹരീഷ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ഏറെ ആരാധകരുള്ള ​ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്റെ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഫ്രണ്ട്ഷിപ്പ് ഡേയിൽ തന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹരീഷ്. മകൾ ശ്രയയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്. ആദ്യമായാണ് താനും മകളും കൂടി ഒരു പാട്ടുപാടുന്നത് എന്നാണ് ഹരീഷ് കുറിക്കുന്നത്. റോക്ക്ഫോർഡ് എന്ന സിനിമയിൽ കെകെ പാടിയ യാറോൺ എന്ന ​ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് അച്ഛന്റേയും മകളുടേയും പാട്ട്. നിരവധി പേരാണ് ശ്രേയയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

ഞാനും  എന്റെ best friend ഉം കൂടി ഈ  Friendship Day  ക്ക് ഒരു പാട്ടു പാടി റെക്കോർഡ് ചെയ്തു. ഞാനും എന്റെ മോൾ ശ്രേയ യും കൂടി പാടുന്ന ആദ്യത്തെ പാട്ടാണ് ഇത്. മൂപ്പത്തിയാർക്ക് പാടാൻ ഒക്കെ നല്ല മടി ആണ്, പക്ഷെ ഈ പാട്ടൊന്നു അച്ഛന്റെ കൂടെ പാടാൻ വരാൻ പറഞ്ഞപ്പോ ഓക്കേ എന്ന് പറഞ്ഞു റെക്കോർഡ് ചെയ്യാൻ വന്നതാണ് ... എന്തായാലും നിങ്ങൾക്ക് എല്ലാര്ക്കും ഒരു നല്ല സൗഹൃദ ദിനം ആശംസിക്കുന്നു.
ഇത് എന്റെ  വീട്ടിലെ  സ്റ്റുഡിയോ ഇൽ റെക്കോർഡ് ചെയ്തതാണ്, ലൈവ് അല്ല. വീഡിയോ പിന്നീട് എടുത്തു overlay ചെയ്തതാണ്‌. വീഡിയോ എടുത്തത് അവളുടെ അമ്മ.
"Yaaron" by KK, Leslie Lewis and Mehboob.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER