'ഡെന്നിച്ചൻ വണ്ടി ഇറക്കി'; ഇഷ്ട വാഹനം സ്വന്തമാക്കി ഹാഷിർ, വൈറലായി വിഡിയോ

'ഇതിവിടെ കിടക്കട്ടെ...' എന്ന ക്യാപ്ഷനും ഹാഷിർ കുറിച്ചിട്ടുണ്ട്.
Hashir
Hashirവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ഫാൻബേസ് ഉണ്ടാക്കിയെടുത്ത താരമാണ് ഹാഷിർ. 'വാഴ 2' എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ഹാഷിർ ചുവടുവച്ചു. സിനിമയിലെ ഹാഷിറിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ, തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഹാഷിർ.

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർക്കൊപ്പം എത്തിയാണ് ഹാഷിർ പുതിയ വാഹനം ഏറ്റുവാങ്ങിയത്. ഹാഷിർ തന്നെയാണ് സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഇതിവിടെ കിടക്കട്ടെ...' എന്ന ക്യാപ്ഷനും ഹാഷിർ കുറിച്ചിട്ടുണ്ട്.

റെനോൾട്ട് ഡസ്റ്റർ ആണ് ഹാഷിർ സ്വന്തമാക്കിയത്. റെനോൾട്ട് ഡസ്റ്ററിന്റെ വില വരുന്നത് 12.70 ലക്ഷം മുതൽ 22.99 ലക്ഷം വരെയാണ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയുമാണ് ഹാഷിർ ശ്രദ്ധിക്കപ്പെടുന്നത്. 'വാഴ 2' എന്ന ചിത്രത്തിന്റെ വമ്പൻ വിജയം അതിന്റെ തെളിവായിരുന്നു.

ഹാഷിറിന്റെ സാന്നിധ്യം സിനിമയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിരടി എന്ന ചിത്രത്തിലും ഹാഷിർ ​ഗസ്റ്റ് റോളിലെത്തിയിരുന്നു. ചിത്രത്തിലെ ഡെന്നിച്ചൻ എന്ന ഹാഷിറിന്റെ കഥാപാത്രവും ശ്രദ്ധ നേടി. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മലയാളത്തിലെ മുൻനിര യുവനടൻ നസ്‌ലിനെയും അടുത്തിടെ ഹാഷിർ മറികടന്നിരുന്നു.

Hashir
മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ
Hashir
'ഇന്ത്യയുടെ എഡിസൺ' ആയി മാധവൻ; വീണ്ടും ബയോപിക്കുമായി താരം, 'ജിഡിഎൻ' ട്രെയ്‌ലർ
Hashir
ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി
Summary

Hashir gets a new car, video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com