'മരിക്കുന്നെങ്കിൽ മരിക്കട്ടെ, എനിക്ക് ചികിത്സ വേണ്ട'; കാൻസർ ബാധിതനാണെന്ന് അറിഞ്ഞ സഞ്ജയ് ദത്ത് പറഞ്ഞത്

തന്റെ അമ്മയും ഭാര്യയും കാൻസർ ബാധിച്ചാണ് മരിച്ചതെന്നും അതിനാലാണ് കീമോതെറാപ്പി വേണ്ടെന്ന് പറഞ്ഞതെന്നും സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത്/ഫയല്‍ ചിത്രം
സഞ്ജയ് ദത്ത്/ഫയല്‍ ചിത്രം
Updated on
1 min read

ബോളിവുഡിലെ സൂപ്പർതാരമാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2ന്റെ ഷൂട്ടിങ്ങിനിടെയാണ് താരം കാൻസർ ബാധിതനാണെന്ന വാർത്ത പുറത്തുവരുന്നത്. ശ്വാസകോശത്തെ ബാധിച്ച കാൻസറിനെ താരം ചികിത്സയിലൂടെ മറികടക്കുകയായിരുന്നു. എന്നാൽ ചികിത്സ നടത്താൻ തനിക്ക് ആദ്യം താൽപ്പര്യമില്ലായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

രോ​ഗവിവരം അറി‍ഞ്ഞ് ആശുപത്രിയിൽ എത്തിയ സഹോദരിയോടാണ് ചികിത്സ വേണ്ടെന്ന് താരം പറഞ്ഞത്. തന്റെ അമ്മയും ഭാര്യയും കാൻസർ ബാധിച്ചാണ് മരിച്ചതെന്നും അതിനാലാണ് കീമോതെറാപ്പി വേണ്ടെന്ന് പറഞ്ഞതെന്നും സഞ്ജയ് ദത്ത് പറയുന്നു. 

സഞ്ജയ് ദത്തിന്റെ വാക്കുകൾ

എനിക്ക് പുറം വേദനയുണ്ടായിരുന്നു. ആ സമയത്ത് ചൂട് വെച്ചും വേദന സംഹാരിയും കഴിച്ചാണ് മുന്നോട്ടുപോയത്. ഒരു ദിവസം എനിക്ക് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എനിക്ക് കാന്‍സര്‍ ആണെന്ന വിവരം എന്നെ കൃത്യമായി അറിയിച്ചിരുന്നില്ല. എന്റെ ഭാര്യയോ കുടുംബമോ സഹാദരിയോ എനിക്കൊപ്പം ആ സമയമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. പെട്ടെന്ന് ഒരാള്‍ വന്നു എനിക്ക് കാന്‍സര്‍ ആണെന്നു പറഞ്ഞു.

എന്റെ ഭാര്യ ദുബായിലായിരുന്നു. സഹോദരി പ്രിയ എന്റെ അടുക്കലേക്ക് വന്നു. എന്റെ കുടുംബത്തിന് കാന്‍സര്‍ ഹിസ്റ്ററി ഉള്ളതാണ്. എന്റെ അമ്മ പാന്‍ക്രിയാസ് കാന്‍സര്‍ വന്നാണ് മരിച്ചത്. എന്റെ ഭാര്യ റിച്ച ശര്‍മ ബ്രെയിന്‍ കാന്‍സര്‍ വന്നു മരിച്ചു. അതിനാല്‍ ഞാന്‍ ആദ്യം പറഞ്ഞത് കീമോതെറാപ്പി എടുക്കില്ല എന്നാണ്. മരിക്കാനാണ് വിധിയെങ്കില്‍ ഞാന്‍ മരിക്കും, ഒരു ചികിത്സയും എനിക്കു വേണ്ട. - സഞ്ജയ് ദത്ത് പറഞ്ഞു. അതിനു ശേഷമാണ് ഭാര്യ മാന്യത ദുബായില്‍ നിന്ന് സഞ്ജയ്യുടെ അടുത്തേക്ക് എത്തുന്നത്. താരത്തിന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രത ദത്തും പിന്തുണയുമായി എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com