ആദ്യ സിനിമ ഇന്‍ഡസ്ട്രി ഹിറ്റ്; രണ്ടാമത്തേതില്‍ ഹാഷിറിന് പ്രതിഫലം ഒരു കോടി ? 'മെറിറ്റില്‍' സോഷ്യല്‍ മീഡിയ തര്‍ക്കം

ബേസില്‍ ജോസഫ് ചിത്രം അതിരടിയിലെ ഹാഷിറിന്റെ കാമിയോയ്ക്കും വന്‍ കയ്യടി ലഭിച്ചിരുന്നു
Hashir
Hashir
Updated on
2 min read

സകല ബോക്‌സ് ഓഫീസ് പ്രവചനങ്ങളേയും കാറ്റില്‍ പറത്തിയ ചിത്രമായിരുന്നു വാഴ 2. 2024ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമാണ് രണ്ടാം ഭാഗം നേടിയത്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അജിന്‍, അലന്‍, വിനായക് എന്നിവരായിരുന്നു വാഴ 2വിലെ കേന്ദ്രകഥാപാത്രങ്ങള്‍. മലയാള സിനിമയിലൊരു പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് വാഴ 2 നേടിയത് 235 കോടിയാണ്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടവും വാഴ 2 സ്വന്തമാക്കി.

കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്‍ബലമോ ഇല്ലാതെ കടന്നു വന്ന ചെറുപ്പക്കാരുടെ ഒരു സംഘം മലയാള സിനിമയുടെ തലപ്പത്തേക്ക് കയറി വരുന്ന കാഴ്ചയ്ക്കാണ് വാഴ 2വിലൂടെ സാക്ഷ്യം വഹിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രകടനവും കയ്യടി നേടുന്നതായിരുന്നു. ഹാഷിറും വിനായകും അലനും അജിനുമൊക്കെ ഇന്ന് മലയാളിയുടെ പ്രിയങ്കരരാണ്. വാഴ 2വിന്റെ വിജയത്തിന് പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഹാഷിര്‍.

ജെഎസ് ജിതിന്‍ സംവിധാനം ചെയ്യുന്ന ഞൊടിയാണ് ഹാഷിറിന്റെ പുതിയ സിനിമ. ചിത്രത്തില്‍ ലകുമാന്‍, ചന്തു സലിം കുമാര്‍, അല്‍ അമീന്‍ തുടങ്ങിയവരും ഹാഷിറിനൊപ്പമുണ്ട്. ഇതിനിടെ ഈ ചിത്രവുമായി ബന്ധപ്പെട്ടൊരു ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയാണ്. ചിത്രത്തിലെ നായകനായ ഹാഷിര്‍ പ്രതിഫലമായി ഒരു കോടിയാണ് വാങ്ങുന്നതെന്നാണ് സിനിമ ഗ്രൂപ്പുകളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റി വലിയൊരു ചര്‍ച്ച തന്നെ ഉടലെടുത്തിരിക്കുകയാണ്.

രണ്ടാമത്തെ സിനിമയ്ക്ക് തന്നെ ഒരു കോടി പ്രതിഫലം ആവശ്യപ്പെടുന്നത് അഹങ്കാരമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ ഒ്റ്റയ്ക്ക് വഴി വെട്ടി വന്ന, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലെ നായകന് തനിക്ക് വേണ്ടത് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. ഹാഷിറിനുള്ള പ്രേക്ഷക പിന്തുണയും റീച്ചും വച്ചു നോക്കുമ്പോള്‍ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചാല്‍ വലിയ കളക്ഷന്‍ നേടാനാകുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ബേസില്‍ ജോസഫ് ചിത്രം അതിരടിയിലെ ഹാഷിറിന്റെ കാമിയോയ്ക്കും വന്‍ കയ്യടി ലഭിച്ചിരുന്നുവെന്നതും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഹാഷിര്‍ ഒരു കോടി വാങ്ങുന്നുവെന്നത് വെറും റിപ്പോര്‍ട്ട് മാത്രമാണെന്നും, അതിനുള്ള സാധ്യത കുറവാണെന്നും ചിലര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആരോ പടച്ചുവിട്ട കഥയ്ക്ക് പിന്നാലെ പോയി നടനെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്നും അക്കൂട്ടര്‍ പറയുന്നു. പ്രതിഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടത് നിര്‍മാതാവാണ്, അവര്‍ അത് കൊടുക്കാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ പിന്നെ ചര്‍ച്ചയ്ക്ക് ഇടമില്ലെന്നും ചിലര്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് ഹാഷിറോ ഞൊടി ടീമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Hashir
ജിഡി നായിഡുവിന്റെ വേറിട്ട പോരാട്ടം, ഞെട്ടിക്കാൻ മാധവൻ; 'ജി.ഡി.എൻ' നാളെ മുതൽ തിയേറ്ററുകളിൽ
Hashir
'കാവി ഡ്രസ് ഇട്ട് വന്നത് എന്തിനാ?'; പ്രിയ വാര്യരോട് യൂട്യൂബർ; പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ എന്ന് ആരാധകര്‍
Hashir
'ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ ഉടനെ പ്രണയം ആയിരിക്കണമെന്നില്ല; 'നോട്ട്ബുക്കിൽ' ആ കഥാപാത്രത്തിന്റെ ആവശ്യമില്ല'
Summary

Is Hashir getting one crore for his second film titled Njodi? Social media discussion gets fired up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramayana
Pallichattambi
Pearle Maaney
Joju George
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com